ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 Read More…
Month: January 2026
സക്ഷമ മീനച്ചിൽ താലൂക്കിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നട്ടു
അരുവിത്തുറ : സക്ഷമ മീനച്ചിൽ താലൂക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നടീൽ അരിവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ നടന്നു. ഫാദർ ജോയൽ ,സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ്, ഉണ്ണിമുകളേൽ,ഹെഡ്മിസ്ട്രസ് ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു.
കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള(സി.എഫ്.കെ) ലോക പരിതിസ്ഥിതി ദിനം ആചരിച്ചു
പൂഞ്ഞാർ: കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള (സി എഫ് കെ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിതിസ്ഥിതി ദിനാചരണം പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ സി എഫ് കെ കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. ജോഷി മൂഴിയാങ്കലും പ്രമുഖ സാഹിത്യകാരിയുംബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ ശ്രീമതി.സിജിതാ അനിലും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ട് ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.സിജിമോൾ,സി എഫ് കെ അംഗങ്ങളായ ഷോജി അയലൂക്കൂന്നേൽ, സണ്ണി വാവലാങ്കൽ, ജോർജി മണ്ഡപം, അഭിലാഷ് കണ്ണമുണ്ടയിൽ, അജിത്ത് അരിമറ്റം, റോയി Read More…
നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു; വിദ്യാർഥി മരിച്ചു
പള്ളിക്കത്തോട് : നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു വിദ്യാർഥി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണു മരിച്ചത്. ബുധൻ രാത്രി 8.15ന് ആണ് അപകടം. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. പള്ളിക്കത്തോടിനു സമീപം ചാലി ജംക്ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ Read More…
അയൽവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി, നഗ്നചിത്രങ്ങൾ കാട്ടി പണം തട്ടി; യുവതി അറസ്റ്റിൽ
കോട്ടയം: ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു. 2022 Read More…
ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി
മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ്, സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
രാമപുരം കോളേജിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് രാമപുരത്ത്
രാമപുരം: ലോക പരിസ്ഥിതി ദിനാചരത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് നടത്തപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും ബോധവൽക്കരണം നടത്തുന്നതിനും തുടർ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനും ആണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം ഇല്ലാതാകേണ്ടത് ആവാസവ്യവസ്ഥയുടെ ആവശ്യമാണെന്ന് തരത്തിൽ എല്ലാ ആളുകളിലേക്കും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേശം എത്തിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോളേജ് Read More…
ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. അധ്യാപകരായ മുഹമ്മദ് ലൈസൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സി പി ഒ റമീസ് പി എസ് എന്നിവർ സംസാരിച്ചു.











