മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിജയദിനാഘോഷം ശ്രീ. ജോസ് കെ. മാണി MP ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മായ അലക്സ്, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം, അധ്യാപകരായ റവ. ഫാ എബിച്ചൻ TP, ശ്രീ. പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. Read More…
Month: January 2026
കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്. Read More…
തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ കൈത്താങ്ങ്
തീക്കോയി: തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സംഭാവനയായി സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിനായി ധനസഹായം നൽകി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ദാമോദരൻ കെയുടെ അധ്യക്ഷതയിൽ ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവൻ റോയി തോമസ് കടപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ പി റ്റി എ പ്രസിഡന്റ് അഭിലാഷ് കെ റ്റി, പി റ്റി എ വൈസ് Read More…
മുണ്ടക്കയത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിലെ തീപിടുത്തം ;ഒരാൾ കസ്റ്റഡിയിൽ
മുണ്ടക്കയം ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ രണ്ടാം നിലയിൽ ആണ് ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് കെട്ടുകൾ Read More…
രാമപുരം SHLP സ്കൂളിലെയും നേഴ്സറി സ്കൂളിലെയും കുരുന്നുകൾ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു
പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ പ്ലാവിൻതൈയും, ചാമ്പ തൈയും നട്ട് പരിസ്ഥിതി ദിനാചരണത്തിനും, സ്കൂൾ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പി ടി എ പ്രസിഡിൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഡെൻസിൽ,ശ്രീ ബിനീഷ്, ശ്രീമതി നാദിയ തുടങ്ങിയവർ ചേർന്ന് പ്ലാവിൻതൈയും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി . ലിസ്സാ CMC, നേഴ്സറി പ്രിൻസിപ്പാൾ സി. റെജിൻ CMC , അധ്യാപകരും കുട്ടികളും ചേർന്ന് ചാമ്പതൈയും, ചീര തൈകളും നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. Read More…
അനീഷ ജോഷിക്ക് കെ സി വൈ എൽ അതിരൂപത സമിതിയുടെ ആദരം
പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ക്നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എൽ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട് കുടിയിൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. മാതാപിതാക്കളായ ജോഷി വാരികാട്ട്, ബെസ്സി ജോഷി എന്നിവർക്കൊപ്പം അനീഷ മൊമെന്റോ ഏറ്റുവാങ്ങി. കൈപുഴ അസിസ്റ്റന്റ് വികാരി ഫാ Read More…
തറയിൽ പിതാവിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചു KCYL സംഘടിപ്പിച്ച സംഘഗാന മത്സരം ഫ്രാൻസിസ് ജോർജ് എം പി ഉദ്‌ഘാടനം ചെയ്തു
കെ. സി. വൈ. എൽ. ന്റെ സ്ഥാപകനായ മാർ തോമസ് തറയിൽ പിതാവിന്റെ 50-ാം മത് ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ,പാലത്തുരുത്ത് സെന്റ് ത്രേസ്യ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് 2025 ജൂൺ 8 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് എന്നിവർ ചേർത്ത് പതാക ഉയർത്തി Read More…
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ഥലത്തെ തീ അണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി.
എസ്.എം.വൈ.എം. പാലാ രൂപത സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം.- കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഭരണങ്ങാനം ഫൊറോനയുടെയും, പ്ലാശനാൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുടക്കച്ചിറ അന്തോനി കത്തനാർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു. ഭരണങ്ങാനം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് താന്നിക്കാപ്പാറയുടെ സാന്നിധ്യത്തിൽ, രൂപത ആനിമേറ്റർ സി. നിർമ്മൽ തെരേസ് സ്പോട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പതിനേഴ് ഫൊറോന ടീമുകൾ പങ്കെടുത്ത മീറ്റിൽ എസ്.എം.വൈ.എം. ഇലഞ്ഞി ഫൊറോന ടീം ചാമ്പ്യന്മാരായി. ഭരണങ്ങാനം ഫൊറോന Read More…
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ ആഘോഷിച്ചു
പാലാ: കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് കത്തീഡ്രൽ നടന്ന പന്തക്കുസ്ത തിരുനാളിൻ്റെ ഉദ്ഘാടനം മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, പാലാ രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN തുടങ്ങിയവർ പങ്കെടുത്തു.











