താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഷഹബാസിന്റെ Read More…
Month: January 2026
പുതിയാത്ത് കുര്യാച്ചൻ നിര്യാതനായി
ചേന്നാട്: മാളിക പുതിയാത്ത് കുര്യാച്ചൻ (83) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) 2ന് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മണിയംകുന്ന് കളത്തിൽ പെണ്ണമ്മ കുര്യൻ. മക്കൾ: റോബിൻ കുര്യൻ, രാജേഷ് കുര്യൻ, സന്തോഷ് കുര്യൻ. മരുമക്കൾ:ഷീബ ജോസഫ് ഞരളക്കാട്ടേൽ (കളത്തൂർ), റിൻസി ജോർജ് പതിക്കാട്ടിൽ (വാഴക്കുളം), ഹണി ജേക്കബ് പടിഞ്ഞാറേഅന്നടിക്കൽ (വാഴക്കുളം). ഭൗതിക ശരീരം ഇന്ന് (ബുധൻ) വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും.
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പു ഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജി ല്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴ യ്ക്കും Read More…
കോവിഡ് ; ജാഗ്രത വേണം, മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: ആരോഗ്യമന്ത്രി
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് Read More…
ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ നിര്യാതനായി
പനയ്‌ക്കപ്പാലം :ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: സി.ജി. പ്രശാന്ത്, സി.ജി. പ്രസീത. മരുമക്കൾ: സ്മിത, ബിനേഷ്.
പുതിയ അധ്യായന വർഷത്തിൽ പുത്തൻചുവടുകൾ ഒരുക്കി അരുവിത്തുറ കോളേജിൽ അക്കാഡമിക് റിട്രീറ്റ്
അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രഫ. ഡോ. റോബിൻ ജേക്കബ് അക്കാദമിക് റിട്രീറ്റ് ഉദ്ഘാടനവും കോളജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്ഡ് ഇന്റർനാഷനൽ ജേർണലായ ജെമ്മിന്റെ പ്രകാശനവും നിർവഹിച്ചു. കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. Read More…
തിരുവഞ്ചൂർ C.M.S LP സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
അയർക്കുന്നം: KS C (M) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ്ബ്രൈറ്റ് വട്ട നിരപ്പേൽ പഠനോപകരണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല, ജോസ് കുടകശേരി,ജോസ് കൊറ്റം,സ്കൂൾ ഹെഡ് മിസ്ട്രസ് ജാസ്മിൻ,ജിജോ വരിക്കമുണ്ട, റെനി വള്ളികുന്നേൽ, രാജു കുഴിവേലി, ഡൈനോ കുളത്തൂർ, എഡ്വിൻ വരിക്കമുണ്ട, ഗിരീഷ് TC, ജയേഷ്, അലക്സ് വാടാമറ്റം, ഷാമോൻ, ഹരിദാസ് Read More…
+2 എല്ലാ വിഷയക്കാർക്കും BSc Electronics with Computer Technology പഠിക്കാം
രാമപുരം: അതിനൂതന സാങ്കേതിക മേഖലകളിൽ തൊഴിൽ അവസരം ഒരുക്കുന്ന BSc Electronics with Computer Technology കോഴ്‌സിലേക്ക് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ഇപ്പോൾ അഡ്മിഷൻ എടുക്കാവുന്നതാണ്. ആധുനിക തൊഴിൽ മേഖലകളിലേക്കുള്ള കവാടം തുറന്നു തരുന്ന പാഠ്യപദ്ധതി ഈ കോഴ്സിൻറെ പ്രേത്യേകത ആണ്. പുതുപുത്തൻ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് , ഡാറ്റ അനലിറ്റിക്സ് ,റോബോട്ടിക്‌സ് , ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി , മൊബൈൽ ആപ് ഡെവലെപ്മെൻറ്, ക്‌ളൗഡ് Read More…
ചുറ്റുമുള്ളവരിലേക്ക് ദൃഷ്ടി അയക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ: ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ്
പ്രവിത്താനം : ധാർമികതയിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ ഉന്നത വിജയം കരസ്ഥമാക്കുന്ന വ്യക്തികൾ പൂർണ്ണതയിലേക്കുള്ള യാത്രയിൽ ആണെന്നും അവർ ചുറ്റുമുള്ളവരിലേക്ക് തങ്ങളുടെ കണ്ണുകൾ പായിക്കുമ്പോൾ യഥാർത്ഥ മനുഷ്യരായി തീരുന്നുവെന്നും കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ്. അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ 2025- ൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി.,പ്ലസ് ടു, പ്ലസ് വൺ,എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു. Read More…
രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു; ഒരു മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തിൽ ആകെ കേസുകൾ 2000 കടന്നു, ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.











