erattupetta

ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ചേർന്നു

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക്‌ കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.

weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

obituary

തെക്കേടത്ത് ടി.എം.ജോർജ് അന്തരിച്ചു

പൂഞ്ഞാർ:പനച്ചികപ്പാറ തെക്കേടത്ത് ടി.എം.ജോർജ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്‌ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ ആറ്റുചാലിൽ ആനിയമ്മ. മക്കൾ: അനു മോൾ, ജോമോൻ, സിനോജ്, അമൽ. മരുമകൻ: ജിജോ. ഭൗതിക ശരീരം ഇന്ന് രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ / സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13, 14, 16 തീയ്യതികളിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് പരിശോധനകൾ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി.ടി സ്കാനിംഗ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്: +91 87146 08594. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രാശയത്തിൽ Read More…

general

മോനിപ്പള്ളി വിലങ്ങാപ്പാറയിൽ ആടിനെ പെരുമ്പാമ്പ് വിഴുങ്ങി

മോനിപ്പള്ളി: ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മോനിപ്പള്ളി വിലങ്ങാപ്പാറ തോടിനോട് ചേർന്ന് സിജി, കൊഴാനാം തടത്തിൽ എന്നയാളുടെ ആടിനെ പെരുമ്പാമ്പ് വിഴുങ്ങി. ആളുകൾ ഓടികൂടിയപ്പോൾ പാമ്പ് തോട്ടിലേക്ക് കടന്നതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം തങ്കച്ചൻ അറിയിച്ചു.

thidanad

സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

തിടനാട്: അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ച യുവാവ് പോലീസ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസ് (30) ആണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിലായത്. ഇന്നലെ പിണ്ണാക്കനാട് ഭാഗത്ത് തിടനാട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ Read More…

job

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട :മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, കെമസ്ട്രി , പൊളിറ്റിക്കൽ സയൻസ് , ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. യോഗ്യരായ താത്പര്യമുള്ളവർ പതിനഞ്ചുദിവസത്തിനകം താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. The ManagerMUSLIM GIRLS HSS ERATTUPETTANadackal P.O, Erattupetta, Kottayam Dt., Pin-686121Manager Ph: 9961088888Mob 9495613062Email:managermghss@gmail.com

general

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു. സോൺ 3 ചെയർ പേർസൺ ലയൺ ടിജു ചെറിയാൻ അദ്‌ധ്യക്ഷൻ ആയ ചടങ്ങ് പിഡിജി ലയൺ Dr സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. ജിഇടി Coordinator ലയൺ തോമസ്കുട്ടി ആനിത്തോട്ടം , ഡിസ്ട്രിക്റ്റ് & റീജിയണൽ ലീഡേർഡ് ആയ ലയൺ തോമസ് കൊയാട്ട്, ലയൺ ചാൾസ് ജോൺ,ലയൺ വർഗ്ഗീസ് കെ മാത്യു, ലയൺ ഷിബി എം തമ്പി ,ലയൺ അനീഷ് Read More…

general

MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ്

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം Read More…

education

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; ഇനി മുതൽ അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ Read More…