പൂവരണി : ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡ് സൈഡിൽ നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം, മയക്കുമരുന്ന് ലഹരിയിൽ നി ന്നു യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ളആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഉപകരിക്കുമെന്നും Read More…
Month: January 2026
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
വെള്ളികുളം മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തനവർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. മിഷൻ ലീഗിൽ പുതിയതായി ചേർന്നവർ അംഗത്വ സ്വീകരണവും മുൻ അംഗങ്ങൾ അംഗത്വ നവീകരണവും നടത്തി.”ക്രിസ്തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി” എന്ന പഠന വിഷയത്തെ ആസ്പദമാക്കിയുള്ള കർമ്മപരിപാടികൾ സിസ്റ്റർ ഷാൽബി മുകളേൽ വിശദീകരിച്ചു. അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് മിഷൻ ലീഗ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥന നടത്തി.സമ്മേളനത്തിൽ പുതിയ പ്രവർത്തന വർഷത്തെ Read More…
കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ക്ഷേത്രക്കുളത്തിന്റെ നവീകരണവും ചുറ്റുമതിൽ നിർമ്മാണവും
കൊണ്ടൂർ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ക്ഷേത്രക്കുളത്തിന്റെ നവീകരണവും ചുറ്റുമതിൽ നിർമ്മാണവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ശ്രമഫലമായി സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പിൽനിന്നും 65 ലക്ഷം രൂപാ അനുവദിച്ചാണ് നിർമാണം നടത്തുന്നത്. ദേവസ്വം പ്രസിഡന്റ് പി.ഡി. സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോർജ്, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഓമന രമേശ്, ബെറ്റി ബെന്നി, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് മനോജ് ബി. നായർ, Read More…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിനും ചൊവ്വാഴ്ച (2025 ജൂൺ 17) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
പാറത്തോട് – വേങ്ങത്താനം (പാലപ്ര) പാതയിൽ വാഹനഗതാഗതം നിരോധിച്ചു
പാറത്തോട്: പാറത്തോട് – പാലപ റോഡിലെ മലനാടിനു സമീപത്തുള്ള പാലത്തിനടിയിൽ ആഴത്തിലുള്ള വിള്ളൽ രൂപപ്പെട്ടതിനേ തുടർന്ന് ഗതാഗതം നിർത്തലാക്കി. കാലവർഷം ശക്തി പ്രാപിക്കുന്നതിനിടെ പാലത്തിനടിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചാത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി, ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറിയ വാഹനങ്ങൾ മലനാടിനു സമീപത്തുള്ള റോഡിൽ കൂടിയും വലിയ വാഹനങ്ങൾ വെളിച്ചിയാനി – Read More…
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ Read More…
വ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025
കാഞ്ഞിരപ്പളളി: ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16 നു ഡയറക്ടറേഴ്സ് ഡേ ആഘോഷിച്ചപ്പോൾ, ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ പിറന്നാൾ തലേദിവസമായ ജൂൺ 15, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐയുടെ പിറന്നാൾ ജൂൺ 17 നുമായത് ആഘോഷങ്ങൾക്ക് ട്രിപ്പിൾ മധുരമായി. സാധാരണ പിറന്നാൾ ആഘോഷങ്ങൾക്കും Read More…
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളികുളം ഇടവക
വെള്ളികുളം: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് വെള്ളികുളം ഇടവക സമൂഹവും ഭക്ത സംഘടനകളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്ര ചെയ്തവരിൽ ഒരാൾ ഒഴികെ എല്ലാവരും മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായ ആകാശ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവക സമൂഹം പ്രത്യേക പ്രാർത്ഥന നടത്തി. വികാരി ഫി.സ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകിക്കൊണ്ട് അനുശോചന സന്ദേശം നൽകി.മരണപ്പെട്ടവരുടെ വേദനയിൽ ഇടവക സമൂഹം പങ്കുചേരുന്നു എന്നും കുടുംബാംഗങ്ങളോട് അനുശോചനംരേഖപ്പെടുത്തുന്നു എന്നും Read More…
രാമപുരം കോളേജിൽ ബി കോമിനോപ്പം എ. സി. സി. എ. യും
രാമപുരം മാർ ആഗസ്തീനോസ് കോളേജും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ എസ് ഡി സി യും ചേർന്ന് എ സി സി എ കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്റഗ്രേറ്റഡ് ബി കോം പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ സി സി എ യും പഠിക്കാവുന്നതാണ്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് ഐ എസ് ഡി സി റീജിയണൽ മാനേജർ അർജുൻ രാജ് കോഴ്സ് സംബന്ധിച്ച ധാരണാപത്രം Read More…
വെള്ളികുളം സെൻ്റ് ആന്റണീസ് ഹൈസ്കൂളിൽ വിജയ ദിനാഘോഷം നാളെ
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് 17-ാംതീയതി (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിജയദിനാഘോഷം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ. എം . എം.എസ്, യു. എസ്. എസ്, എൽ. എസ്. എസ്. ജേതാക്കളെയും എം.ജി .യൂണിവേഴ്സിറ്റിബിഎ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എയ്ഞ്ചൽ സി.എസ്. ചൂണ്ടിയാനിപ്പുറത്തെയും സമ്മേളനത്തിൽ ആദരിക്കുന്നതാണ്. സ്കൂൾ മാനേജർ Read More…











