പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പി. ടി. എ. വാർഷിക പൊതുയോഗവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ Read More…
Month: January 2026
വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് നിര്യാതനായി
മുണ്ടക്കയം: വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (18-6-25) ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെൻ്റ് സെബാസ്റ്റ്യൻസ്പള്ളി സെമിത്തേരിയിൽ
പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ്) നിര്യാതനായി
കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു
പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ Read More…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരാളുടെ പുഞ്ചിരിക്ക് കാരണമാകൂ, രക്തം ദാനം ചെയ്യൂ എന്ന സന്ദേശമുയർത്തി സെന്റ് ബെർണർഡ് കത്തോലിക്ക പള്ളി സോഷ്യൽ ആക്ഷൻ കമ്മിറ്റി ജിപ്മർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ജയനഗർ പള്ളിയിൽ നടന്ന ക്യാമ്പിൽ 80 ഓളം പേർ പങ്കെടുത്തു. 63 യൂണിറ്റ് രക്തം ശേഖരിച്ചു.രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പങ്കെടുത്തവർക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ക്യാമ്പിന് ഫാ. എബിൻ പയ്യപ്പിള്ളി, ജോസ് തെങ്ങുംമൂടൻ, വർഗീസ് Read More…
അരുവിത്തുറ കോളേജിലെ ബിരുദ ദാന ചടങ്ങ് ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ Read More…
പട്ടാളക്കഥകളുമായി ലെഫ്റ്റനന്റ് കേണൽ ഡോ.സോണിയ ചെറിയാൻ ദേവമാതായിൽ
കുറവിലങ്ങാട്: വായനദിനത്തിൽ പട്ടാളജീവിതത്തിൻ്റെ സാന്ദ്രസ്മൃതികളുമായി സോണിയ ചെറിയാൻ ദേവമാതാ കോളേജിൽ എത്തുന്നു. ജൂൺ 19 ,10.30ന് നടക്കുന്ന വായനദിന സമ്മേളനത്തിൽ ഡോ. സോണിയ മുഖ്യാതിഥിയായി പങ്കെടുക്കും. വായന ദിനാഘോഷത്തിന്റെ ഉദ്ഘാടനവും കോളേജ് ഡിജിറ്റൽ ലൈബ്രറിയിലേക്ക് എം പി ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മവും ശ്രീ.തോമസ് ചാഴികാടൻ എക്സ് എം പി നിർവഹിക്കും. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ Read More…
കാലം തെറ്റിയ കാലവർഷം; അപുഷ്പി സസ്യങ്ങളിൽ ഗണ്യമായ കുറവ്
അരുവിത്തുറ :കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ (cryptograms) കുറവുണ്ടായതായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ബോട്ടണി വിഭാഗം പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയെത്തിയ മഴ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ വർഷം അപുഷ്‌പി സസ്യങ്ങളുടെകുറവിന് കാരണമായത്. ഇത്തരം സസ്യങ്ങളുടെ കുറവ് മണ്ണിൻറെ സൂക്ഷ്മ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.ഇത് മണ്ണിൻറെ ഫലഭൂയിഷ്ടിയെ ബാധിക്കുകയും മിത്ര കീടങ്ങൾ കുറയാൻ കാരണമാകുമെന്നും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നും Read More…
കാറ്റു നാശം വിതച്ച പ്രദേശങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു
കോട്ടയം :ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അതിരമ്പുഴ, നീണ്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആശ്വാസവാക്കുകളുമായി എത്തിയത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അതിശക്തമായ കാറ്റു വീശിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരം വീണ് തകർന്നു. വർഷങ്ങൾ പഴക്കമുള്ള കരിംതകരമരം വീണ് വീട് പാടേ തകർന്ന ശ്രീ കണ്ഠമംഗലം പാലയ്ക്കത്തൊടിയിൽ Read More…











