moonilavu

മൂന്നിലവ് സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് യുവസംവിധായകനും സാഹിത്യകാരനുമായ ശ്രീ. പ്രസീദ് ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ് കൃതഞ്ജതയും അർപ്പിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ,ക്വിസ് മത്സരം , കേട്ടെഴുത്ത് മത്സരം , പോസ്റ്റർരചനാ മത്സരം , പ്രസംഗ Read More…

erattupetta

വായനവാരാഘോഷങ്ങൾക്ക് തുടക്കം

ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി വായനാ വാരാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. പാലാ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗണിത ശാസ്ത്രവിഭാഗ മേധാവി പ്രൊഫ.റോയ് തോമസ് കടപ്ളാക്കൽ വായനദിന സന്ദേശം നൽകി. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി സ്കൂളിന് നൽകിയ ലൈബ്രറി പുസ്തകങ്ങൾ, മാഗസിനുകൾ Read More…

general

വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 ന്

വെള്ളികുളം: വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 (ഞായറാഴ്ച) വെള്ളികുളം പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനയോടു കൂടി രക്ഷാകർത്തൃ സമ്മേളനം ആരംഭിക്കും. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്യും.”വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് പാലാ ബി .എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി.സി.തങ്കച്ചൻ താന്നിക്കൽ ക്ലാസ് നയിക്കും. തുടർന്ന് ചർച്ച, പുതിയ Read More…

kozhuvanal

വായന വാരത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ്. ജോൺ നെപുംസ്യാൻസ് HSS ൽ നടന്ന പുസ്തക താലപ്പൊലി ശ്രദ്ധേയമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ നടന്ന പുസ്തക താലപ്പൊലി ശ്രദ്ധേയമായി. പുസ്തകങ്ങൾ താലത്തിലേന്തി കത്തിച്ച തിരിനാളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്നു. വായനയുടെ മഹത്വം വിളിച്ചോതുന്ന ഗാനങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. പിറ്റിഎ എക്സിക്യൂട്ടീവ് അംഗം ജോബി മാനുവൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, സി.ജൂബി തോമസ്, റിൻ്റു റോസ് ജോർജ്, ജസ്റ്റിൻ ജോസഫ്, ഡോണ ഫ്രാൻസീസ്, സി. ജോസ്മി അഗസ്റ്റിൻ, സിന്ധു ജേക്കബ്, ജസ്റ്റിൻ എബ്രാഹം, ഷാലറ്റ് കെ. അഗസ്റ്റിൻ, Read More…

kaduthuruthy

സ്വകാര്യ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കണം:സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തിൽക്കൂടിയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത്തിലുള്ള മരണപാച്ചിൽ അവസാനിപ്പിക്കുവാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപ്പെട്ടു. കടുത്തുരുത്തി വലിയ പാലത്തിൽ വച്ച് ഇന്നലെവൈകുന്നേരം അമിത വേഗത്തിൽവന്ന സ്വകാര്യ ബസ് ഇടിച്ച് മാന്നാർ സ്വദേശി മണിയപ്പൻ മരിച്ചിരുന്നു. ഇനിയും ജീവനുകൾ പൊലിയുവാൻ ഇടവരുത്തരുതെന്നും, രാവിലെ മുതൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പോലീസുകാരെ നിയന്ത്രിക്കണമെന്നും, എല്ലാബസുകളും കടുത്തുരുത്തി ബസ് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നുണ്ടെന്ന് അധികാരികൾ Read More…

kadaplamattam

കടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 2022- 2023 വർഷത്തെ പദ്ധതിയിലൂടെയാണ് നിർമാണം. മൈലാടുംപാറ വാർഡിൽ 30 സെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം. സാംസ്‌കാരിക നിലയത്തോടു ചേർന്ന് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിസ്ഥലവും സജ്ജമാക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം Read More…

pala

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…

general

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം

പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , Read More…

erattupetta

ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ്‌ കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം. മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ്‌ വിവരണം നടത്തി.

thidanad

റീഡിംഗ് കോർണർ

തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.