Main News

പ്രകോപനം തുടർന്ന് പാകിസ്താൻ; വേണ്ടിവന്നാൽ ആണവായുധങ്ങളുൾപ്പെടെ പ്രയോഗിക്കുമെന്ന് പാക് നയതന്ത്ര പ്രതിനിധി

ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്താൻ. റഷ്യയിലെ പാക് നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയുടേതാണ് ഭീഷണി. പാകിസ്താൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിലാണെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താൻ നാളെ പാർലമെന്റ് സമ്മേളനം ചേരും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് Read More…

crime

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു

ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെയാണ് സംഭവം. തലയ്ക്കും ചെവിക്കും പരിക്കേറ്റ ലിമിനയുടെ ചെവി വെട്ടിന്റെ ആഘാതത്താൽ മുറിഞ്ഞു പോയി. ഇത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി Read More…

obituary

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. Read More…

bharananganam

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ഭരണങ്ങാനം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി.

pala

വരും തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ജനം യു.ഡി.എഫിനെ അധികാരത്തിലേറ്റും: മാണി സി കാപ്പന്‍ എം.എല്‍.എ

പാലാ: ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിന്റെ കീഴില്‍ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനംമടുത്ത ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു. പ്രഗത്ഭരും നിസ്വാര്‍ത്ഥരുമായ നിരവധി ചെയര്‍മാന്‍മാര്‍ നയിച്ച പാലാ നഗരസഭയുടെ പേരും പെരുമയും ഓരോ വര്‍ഷവും മാറിമാറി വരുന്ന ചെയര്‍മാന്‍മാരുടെ നിഷ്‌ക്രിയത്വം കൊണ്ട് കളഞ്ഞു കുളിച്ചെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നഗരസഭയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ Read More…

pala

പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ നടന്നുവന്ന സമ്മർ ക്യാമ്പ് സമാപിച്ചു

പാലാ :പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8-ആം ക്ലാസ്സ്‌ മുതൽ 12-ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായ് പത്തു ദിവസമായി നടന്ന സമ്മർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിന്റെയും കുട്ടികൾക്കുള്ള സിർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉൽഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ നിർവഹിച്ചു. ലയൻസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. Read More…

erattupetta

ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും സൗജന്യ ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പും നടത്തപ്പെട്ടു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു. ഇന്ന് (ഏപ്രിൽ 3) രാവിലെ ഹോസ്പിറ്റൽ ചെയർമാനും ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനുമായ ഡോ ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ തുടക്കവും കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു പൊതു പ്രവർത്തകനായ Read More…

general

വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ ചടങ്ങുകളോടെ നടത്തി

വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ ചടങ്ങുകളോടെ ആർ.സി. ഓഫ് വൈക്കം ലേക്സിറ്റി ഹാളിൽ വച്ച് നടന്നു. വൈസ് മെൻ ഇൻ്റർനാഷണലിൻ്റെ ആഗോള മൂല്യങ്ങളെ അടിസ്ഥാനമാക്കി, വൈക്കം മേഖലയിലെ സാമൂഹിക സേവനങ്ങൾക്കായി സുശക്തമായൊരു വേദിയാവുകയാണ് ഈ ക്ലബ്ബിൻ്റെ ലക്ഷ്യം. റീജിയണൽ ഡയറക്‌ടർ വൈ എം ഡോ. സാജു . എം. കറുത്തേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ. ടി ആൻ്റ് റീജിയണൽ ഡയറക്ടർ ( ഇലക്ട്) വൈ എം Read More…

pala

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

പാലാ: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ Read More…

general

പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്ക്; കടുത്ത നീക്കവുമായി ഇന്ത്യ

പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്. പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന Read More…