Accident

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞനിലയിലാണ്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ Read More…

general

പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരോദ്ഘാടനം 28ന് ഗവർണർ നിർവ്വഹിക്കും

വാഴൂര്‍: തീര്‍ത്ഥപാദപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി സമൂഹ സേവന രംഗത്തു നല്ല നിലയിൽ പ്രവര്‍ത്തിച്ചുവരുകയാണ് വാഴൂർ പുണ്യംട്രസ്റ്റ്. 22 കുട്ടികൾ ബാലഭവനത്തിൽ താമസിച്ച് പഠിച്ചു വരുന്നു. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ 24 പേർ പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിൽ ഇപ്പോൾ സുഖമായി കഴിയുന്നുണ്ട്. പുതിയ ബ്ലോക്ക് കൂടി തുറക്കുന്നതോടെ 50 Read More…

pravithanam

ഭാരതിയ ജനതാപാർട്ടി കോട്ടയം ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സജി എസ് തെക്കേലിന് സ്വീകരണം നൽകി

പ്രവിത്താനം :ഭാരതിയ ജനതാപാർട്ടി കോട്ടയം ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സജി എസ് തെക്കേലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് സോമൻ പടിഞ്ഞാക്കൽ, സെക്രട്ടറി സുജിത്ത് ജീ നായർ, ട്രഷറർ ഷാജി ബി തോപ്പിൽ, മാത്യുച്ചൻ തെക്കേൽ, ജോസ് വേലിക്കകത്ത്,ജിനോ സി ചന്ദ്രൻ കുന്നേൽ, ജോർജ്ജുകുട്ടി മണിയംമാക്കൽ,എബി ഓംബള്ളി,മുരളി മൂരിപ്പാറ എന്നിവർ പ്രസംഗിച്ചു.

general

സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല; നിഷേധിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ

സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ Read More…

erattupetta

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ മതസ്പർധ, തീ വ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന് സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ  പ്രവർത്തനം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  Read More…

general

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു അഡ്വ. ഷോൺ ജോർജ്

സിഎംആർഎൽ കമ്പനിക്ക് സേവനമൊന്നും നൽകിയിട്ടില്ല എന്ന് വീണ വിജയൻ മൊഴി നൽകിയതായി എസ്എഫ്ഐഓ കുറ്റപത്രത്തിൽ വന്നതോടുകൂടി സേവനം നൽകിയതിനുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു എന്ന് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വ.ഷോൺ ജോർജ് പറഞ്ഞു. സേവനമൊന്നും നൽകിയിട്ടില്ല എന്ന് ബോധ്യമായതോടുകൂടി കേരളതീരത്തെ കരിമണൽ കൊള്ള ചെയ്യുന്നതിന് സിഎംആർഎൽ കമ്പനി മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പണമാണ് വീണയുടെ കമ്പനി വഴി കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതുവഴി സിപിഎം നാളിതുവരെ രണ്ട് കമ്പനികൾ Read More…

obituary

ഡോക്ടർ ജോർജ് മാത്യു പുതിയിടം നിര്യാതനായി

പാലാ : ആദ്യകാല വോളിബോൾ താരവും പൈക പുതിയിടം ആശുപത്രി ഉടമയുമായ ഡോ. ജോർജ് മാത്യു പുതിയിടം (72) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കാരിത്താസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം പൈക പള്ളിയിൽ സംസ്‌കരിക്കും. നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വോളിബോൾ താരമാണ്. ജിമ്മി ജോർജ്, ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് Read More…

Main News

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം

ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്‍റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. അന്തിമോപചാരമര്‍പ്പിക്കാൻ ട്രംപും Read More…

erattupetta

സാഹോദര്യ കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും. എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം. ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു നിന്ന് Read More…

general

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില.