moonilavu

NMMS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ് പോൾസ് സ്കൂളിന് ഉജ്ജ്വല വിജയം

മൂന്നിലവ്: 2024 ഡിസംബർ മാസത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവൺമെൻ്റ് നടത്തിയ NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിലെ 5 വിദ്യാർത്ഥികൾ അർഹരായി. സ്കോളർഷിപ്പ് വിജയത്തിൽ കോട്ടയം ജില്ലയിൽ മുൻനിരയിൽ എത്താനും സ്കൂളിന് സാധിച്ചു. വിജയികളായ ഓരോ വിദ്യാർത്ഥിയ്ക്കും സ്കോളർഷിപ്പ് തുകയായി 48000 രൂപ വീതം ലഭിക്കും. മാസ്റ്റർ.അർജ്ജുൻ സിബി , മാസ്റ്റർ.വിഷ്ണു രാജീവ്, കുമാരി.അനു ജെയിംസ്, കുമാരി. ആഷ്ലി മേഴ്സി പ്രിൻസ്, കുമാരി. ആഷ്മി നെൽസൺ എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് Read More…

general

കളത്തൂക്കടവ് ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി

കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ്. ജോൺ മരിയവിയാനി ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ: ഫാ:തോമസ് ബ്രാഹ്മണവേലിൽ നിർവഹിക്കുകയും റവ :ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

pala

മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ; ഏപ്രിൽ 5 ന് പാലായിൽ

പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി, മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, പ്രത്യേകിച്ച് ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി (CMA), കമ്പനിസെക്രട്ടറി (CS) എന്നീ കോഴ്‌സുകളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളും കരിയർ ഉപദേശങ്ങളും സെമിനാറിൽ വിശദീകരിക്കപ്പെടും. പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടൻറുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൂടാതെ, ജർമ്മൻ ഭാഷാ പരിശീലനത്തിന് വർധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച്, സെറിബ്രോ എഡ്യൂക്കേഷൻ ജർമ്മൻ Read More…

weather

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025 തീയതിയിൽ Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി ഇലവീഴാപൂഞ്ചിറയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഈരാറ്റുപേട്ട : മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയായ ഇലവീഴാപൂഞ്ചിറയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺന്മാർ, മറ്റു മെമ്പർമാർ, Read More…

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നാളെ മുതൽ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ സൗകര്യമൊരുക്കി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കും. മുൻ‌കൂർ ബുക്കിംഗ് സൗകര്യത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഇ എൻ ടി സർജറി വിഭാഗങ്ങളിൽ ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡിജിറ്റൽ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി Read More…

cherpunkal

പാലാ രൂപത യുവജനപ്രസ്ഥാനത്തിലെ മീഡിയ പ്രവർത്തകരുടെ സംഗമം നടത്തപ്പെട്ടു

ചേർപ്പുങ്കൽ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ വിവിധ ഫൊറോനകളിലും യൂണിറ്റുകളിലും മീഡിയ രംഗത്ത് സേവനം ചെയ്യുന്ന യുവജനങ്ങളുടെ സംഗമം നടത്തപ്പെടുന്നു. പാലാ രൂപത മീഡിയ കമ്മീഷനുമായി ചേർന്ന് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ വെച്ച് നടത്തപ്പെട്ട സംഗമം പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റൻറ് ഡയറക്ടറും, ബി വി എം കോളേജ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് ഹെഡുമായ റവ. ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് നയിച്ചു. Read More…

general

കൈപ്പമംഗലം പീഡനം പ്രതിയെ സി പി എം സംരക്ഷിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കൈപ്പമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപിച്ച സി പി എം ലോക്കൽ സെക്രട്ടറിയെ സി പി എം നേതൃത്വത്തിന്റെ നിർദ്ധേശ പ്രകാരം പോലീസ് സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പീഡനത്തിനിരയായ കുട്ടിയും മാതാവും രേഖാമൂലം നൽകിയ പരാതി പോലീസ് അവഗണിച്ചിരിക്കുക ആണെന്നും പ്രതിക്കെതിരെ പോക്സോ ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പമംഗലം പോലിസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം Read More…

crime

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു. Read More…

aruvithura

അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെയും ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ഐ ആർ എസ് ഇ ടി ഐ ഡയറക്ടർ ശ്രീമതി മിനി സൂസൻ വർഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി Read More…