erattupetta

സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്

ഈരാറ്റുപേട്ട : ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ക്യാമ്പ് ഈ വരുന്ന ഏപ്രിൽ 21,22,23 എന്നീ തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് ഉറപ്പാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് Read More…

crime

സ്വകാര്യസ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗർ തൊപ്പി കസ്റ്റഡിയില്‍

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാൻഡിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വൈകിട്ട് 5.30യോടെയായിരുന്നു സംഭവം നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

mundakkayam

ലഹരിക്കെതിരെ സേവാദൾ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധിച്ചു

മുണ്ടക്കയം: നമ്മുടെ സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഇടതു സർക്കാരിൻ്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യ പെട്ടുകൊണ്ടു കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തി. സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ടി. ടി. സാബു അധ്യക്ഷതവഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:. ജോമോൻ ഐക്കര, സേവാദൾ സംസ്ഥാന സെക്രെട്ടറിമാരായ ഭദ്രപ്ര സാദ്, പി. എൻ. Read More…

Accident

ഖത്തറിൽ വാഹനാപകടത്തിൽ വൈക്കം സ്വദേശി മരിച്ചു

കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 48 വയസായിരുന്നു. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് Read More…

erattupetta

വഖഫ് ഭേദഗതി ബില്ല്: ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും; എ ഐ വൈ എഫ്

ഈരാറ്റുപേട്ട : വഖഫ് ഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സ്വയം ഭരണാവകാശം ഇല്ലാതാക്കുകയും മത നിയമപ്രകാരം വഖഫ് ആയി ഉപയോഗിച്ചു വന്ന വസ്തുക്കൾ അങ്ങനെയാകണമോ എന്ന് സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുന്നതോടെ ഫലത്തിൽ വഖഫ് ബോർഡ് വെറും Read More…

weather

ഇന്നും നാളെയും ചൂട് കൂടും ; 8 ജില്ലകളിൽ യെലോ അലർട്ട്

കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ 15, 16 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 15, 16 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഈ ജില്ലയിൽ 37 ‍ഡിഗ്രി സെൽഷ്യസ് വരെയും Read More…

crime

ഏറ്റുമാനൂർ പള്ളിക്കുന്നിൽ പുഴയിൽ ചാടി അമ്മയും 2 മക്കളും മരിച്ചു

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌ ആണ്. നിലവിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. Read More…

erattupetta

വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി: അഡ്വ. ഹാരിസ് ബീരാൻ എംപി

ഈരാറ്റുപേട്ട :കേന്ദ്രസർക്കാർ കുൽസിത മാർഗ്ഗത്തിലൂടെ പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എംപി പറഞ്ഞു. ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മത,രാഷ്ട്രീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നാൽ പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ യോജിപ്പാണ് ഉണ്ടായത് മതവിശ്വാസികൾക്കിടയിലും ബില്ലിന് അനുകൂലമായ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ വഖഫ് സ്വത്ത് സംരക്ഷിക്കാനാണ് നിയമ Read More…

crime

ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ

ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും വൈകാതെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു. ജോളി വർഗീസിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. Read More…

pala

എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു

പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…