obituary

വെട്ടിക്കൽ മോളി നിര്യാതയായി

തിടനാട് :വെട്ടിക്കൽ ജോസുകുട്ടിയുടെ ഭാര്യ മോളി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.

erattupetta

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സഫാ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ ഡോ. മുഹമ്മദ് മുക്താർ , ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ ഡോ. ശിവ ശങ്കർ , അസ്ഥി രോഗ വിഭാഗം കൺസൾട്ടന്റ ഡോ. ഗോവിന്ദ് മധു , ഡോ. വൈശാഖ് വിജയൻ , ഡയറ്റീഷ്യൻ ശ്രീമതി ആമിന ഹക്കിം എന്നിവരാണ് ക്യാമ്പിന് നേതൃത്ത്വം നൽകിയത്. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ Read More…

Accident

കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എറ്റുമാനൂർ സ്വദേശി എബിൻ തോമസിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

aruvithura

പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും

അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി. ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി Read More…

obituary

ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ നിര്യാതയായി

തിടനാട്: ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ (73) അന്തരിച്ചു. വള്ളിച്ചിറ പുളിക്കൽ കുടുംബാംഗം. ഭർത്താവ് അയ്യപ്പൻ നായർ. മക്കൾ : ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഹരികുമാർ. മരുമക്കൾ: രഞ്ജനി ഉണ്ണികൃഷ്ണൻ തൊന്നനാൽ ഉഴവൂർ, സന്ധ്യാ ശിവകുമാർ മണ്ണുതുണ്ടത്തിൽ തിടനാട്, (തിടനാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ). സംസ്‌കാരം (20/04/2025) ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.

crime

ഏറ്റുമാനൂരിൽ ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്നിന്റെ വൻ ശേഖരം പിടികൂടി

ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ പിടികൂടിയത്. രക്തസമ്മർദ്ദം ഉയർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങിക്കുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു. ആലപ്പുഴ രാമങ്കേരി സ്വദേശി Read More…

obituary

കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള നിര്യാതനായി

പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.

general

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു

കവീക്കുന്ന്: കവീക്കുന്നിലും പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിലും വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നടന്ന പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഫാ ജോസഫ് മൈലപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്നു കവീക്കുന്നിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ പീഡാനുഭവ സന്ദേശം നൽകി. നേർച്ച ചോറു വിതരണവും നടത്തി. ഇന്ന് കവീക്കുന്നിൽ തിരുക്കർമ്മങ്ങളും പുത്തൻവെള്ളം വെഞ്ചിരിപ്പും ഉണ്ടായിരുന്നു. നാളെ (20/04/2025) Read More…

obituary

പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് നിര്യാതയായി

അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് (95) നിര്യാതയായി.  ഭൗതികശരീരം നാളെ ഞായറാഴ്ച ( 20.04.25) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേത പൂവരണി പഴയപറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (21-04-2025) 11.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ : മേരിയമ്മ,ലൂസി, എൽസമ്മ, ടോമി,ടെസ്സി, അഡ്വ. റോയി,റീന, ഡോ.ജോർജ്, റെജി, പരേതയായ ആനിയമ്മ. മരുമക്കൾ: മാമ്മച്ചൻ മണ്ണൂർ, (തൊടുപുഴ)ഡോ .ചാക്കോ കളപ്പുരക്കൽ കൈനകരി, മാത്യൂച്ചൻ പാറൻകുളങ്ങര, Read More…

education

സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേര്, എൻസി‌ഇആർടി നടപടിയിൽ എതിർപ്പ്: കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻ‌സി‌ഇ‌ആർ‌ടി) സമീപകാല തീരുമാനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂർവി (6, 7 ക്ലാസുകൾ), മൃദംഗ് (1, 2 ക്ലാസുകൾ), സന്തൂർ (3, 4 ക്ലാസുകൾ), ഗണിത പ്രകാശ് (6-)o ക്ലാസ്‌ ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ.സി.ഇ.ആർ.ടി നൽകിയിരിക്കുന്നത്. “ഭാഷാ വൈവിധ്യത്തെയും ധാർമ്മികതയെയും Read More…