കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 23, 24 ദിവസങ്ങളിൽ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകും. 23 (ബുധൻ) വൈകിട്ട് 4 ന് സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രദീപ Read More…
Month: January 2026
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25ന്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. 4- 6 പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ Read More…
സ്വര്‍ണവിലയിൽ വീണ്ടും വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാഗത്ത് വച്ച് ബസും കാറും കൂട്ടിയിടിച്ചു എരുമേലി സ്വദേശിനികളായ കാർ യാത്രക്കാർ റിയ സജി ( 28), ബിന്ദു സജി ( 50) എന്നിവർക്ക് പരുക്കേറ്റു. പാലാ സെന്റ് തോമസ് കോളജിനു സമീപത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അതിരമ്പുഴ സ്വദേശിനി സിറാജിനു ( 29) പരുക്കേറ്റു. മൂവാറ്റുപുഴ മാറിക ഭാഗത്ത് വച്ച് സ്കൂട്ടർ Read More…
ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ – 2025 ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ആയി ഉല്ലാസ പറവകൾ 2025 എന്ന പേരിൽ കുട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴിയുടെ അധ്യക്ഷനായി. യോഗം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലി നൽകി. യൂണിയൻ വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ് തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് Read More…
ഭാര്യയും ഭർത്താവും ആറുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
ചെങ്ങളം(പള്ളിക്കത്തോട്): ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകിട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10-നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്‌സാണ്ടർ(കുളങ്ങരമുറിയിൽ, പൈക). സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.
കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
കൂട്ടിക്കൽ: ലഹരി മുക്ത പഞ്ചായത്തുതല ത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി. കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 – 1995 വർഷങ്ങളിൽ രണ്ടു തവണയും കേരളോത്സവത്തിൽ സ്റ്റേറ്റിൽ റണ്ണർ അപ്പ് ആയ ടീം അംഗവുമായ എം വി ഹരിഹരൻ , മുൻഫുട്ബോൾ താരവും സ്റ്റേറ്റ് താരവുമായ ജി എസ്ശിവദാസൻ, സീനിയർ താരം കെ എസ്ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോച്ച് എ Read More…
കരോട്ടു പുള്ളോലിൽ ഗ്രേസി ടീച്ചർ നിര്യാതയായി
അരുവിത്തുറ: കരോട്ടു പുള്ളോലിൽ കെ പി ജോർജ്ജിന്റെ ( വർക്കിച്ചൻ) ഭാര്യ ഗ്രേസി ടീച്ചർ (79) (റിട്ട ടീച്ചർ St Mary’s HSS , തീക്കോയി) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (22-04-2025) 12:30 PM ന് വീട്ടിൽ ആരംഭിക്കും. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ചേർപ്പുങ്കൽ വട്ടമറ്റം കുടുംബാഗമാണ്. മക്കൾ:ജിൻസി ( St Mary’s HSS Pala ), ജിമ്മി ( UK), ജിഷ (UK). മരുമക്കൾ: സാജൻ ആലപ്പാട്ടുകുന്നേൽ മീനച്ചിൽ, പാലാ. (സീനിയർ Read More…
പൊന്തനാൽ ഷഹനാസ് നിര്യാതനായി
ഈരാറ്റുപേട്ട : പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി. ഭാര്യ : ഷജിന പെരുമ്പാവൂർ സ്വദേശിനി. മക്കൾ :മുഹമ്മദ് ഫവാസ്, അഹമ്മദ് മഅറുഫ്. ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം











