obituary

പാറാംതോട്ടത്തിൽ മേരി ജോൺ നിര്യാതയായി

വെയിൽകാണാംപാറ: പാറാംതോട്ടത്തിൽ മേരി ജോൺ (70) അന്തരിച്ചു. സംസ്കാരം നടത്തി. വെയിൽകാണാംപാറ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മകൾ: ഡെനി. മരുമക്കൾ: വിൻസി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ടെൻസൺ കൊട്ടാരത്തിൽ മാവടി.

crime

കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ

രാമപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണ (30) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, രാമപുരം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന Read More…

Accident

ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടം ; ഡ്രൈവർക്കുണ്ടായ ഹൃദയാഘാതമാണ് അപകട കാരണം, ഡ്രൈവർ മരിച്ചു

പാലാ:ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരണമടഞ്ഞു. ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Accident bharananganam

ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം; എസ്എസ്എല്‍സി പരീക്ഷയ്ക്കു പോയ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്, മൂന്നു പേരുടെ പരിക്ക് ഗുരുതരം

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

erumely

കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

എരുമേലി : കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രൈവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്.

pala

തിന്‍മയെ ആസ്വദിക്കുന്ന പൊതുസമൂഹമായി മാറി കേരളം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തിന്‍മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് സമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തിന്‍മകളുടെ പ്രചരണത്തിന് സിനിമയും ചില പ്രചരണ മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍ അത് നമ്മുടെ തലമുറ നന്‍മയാണെന്ന് കരുതി Read More…

bharananganam

അമ്പാറ സ്വദേശിയെ എറണാകുളത്തുനിന്നും കാണാതായതായി പരാതി

കൊച്ചി: ഭരണങ്ങാനം അമ്പാറ സ്വദേശിയെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ലേവിൻ ജോസ് (45) എന്നയാളെയാണ് എറണാകുളം, ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാണാതാകുമ്പോള്‍ വെള്ള പാന്റ്‌സും മെറൂണ്‍ കളറിലുള്ള ചെക്ക് ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

obituary

ഫാ.സക്കറിയാസ് തുടിപ്പാറ നിര്യാതനായി

മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും ​പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.

obituary

കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ നിര്യാതനായി

അരുവിത്തുറ: കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ (25) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (09/03/25) 4.30 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

general

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി

മീനച്ചിൽ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി. സക്ഷമ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്-മീനച്ചിൽ താലൂക്ക് പ്രസിഡന്റ്‌ അനു സുഭാഷ് -സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.