കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി കുട്ടികൾ പരീക്ഷയേ എങ്ങനെ അഭിമുഖികരിക്കണമെന്ന വിഷയത്തേ ആസ്പദമാക്കി മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി സ്കൂളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ഫാത്തിമ അജാസ് പഠന ക്ലാസ് നയിച്ചു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ മണ്ണിപ്ലാക്കൽ, ജിബിൻ ജോർജ് കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.
Month: January 2026
കെ.സി. ഇ.എഫ് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി
കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രാബല സംഘടനയായ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും കോ- ഓപ്പറേറ്റീവ്എംപ്ലോയിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. പ്രസ്തുത സമ്മേളനത്തിൽ താലൂക്ക് പ്രസിഡൻ്റ് അരുൺ ജെ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം തുഷാർ അലക്സ് മുഖ്യപ്രഭാഷണം Read More…
ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ SSLC പരീക്ഷ എഴുതും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ നല്‍കും
കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍ ആണ് കണ്ടെടുത്തത്. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കേസിലെ പ്രതികള്‍ Read More…
പാലാ ബാർ അസോസിയേഷൻ ഹാൾ ഇനി കെ.എം മാണി മെമ്മോറിയൽ ഹാൾ
പാലാ: പാലായിലെ നീതിന്യായ സംവിധാനങ്ങൾക്ക് യശശരീരനായ മുൻ നിയമവകുപ്പു മന്ത്രി കെ എം മാണി നൽകിയ നിസ്തുലമായ പ്രയത്നങ്ങളുടെ സ്മരണാർത്ഥം പാലാ ബാർ അസോസിയേഷൻ ഹാളിന് കെഎം മാണി മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാൾ എന്ന് നാമകരണം ചെയ്തു. പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡൊമിനിക്ക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെയിം ബോർഡ് അനാവരണം ചെയ്തു. ജോസ്.കെ.മാണി എം.പി. മുഖ്യപ്രഭാഷണം Read More…
മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം
കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങൾ അറിയിച്ചു.
സൗജന്യ കേൾവി പരിശോധന ക്യാമ്പ്
പാലാ :മാർച്ച് 3 ലോക കേൾവി ദിനത്തോടനുബന്ധിച്ചു പാലാ ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2025 മാർച്ച് 3 മുതൽ 8 വരെ രാവിലെ 9:30 മുതൽ 5 :00 PM വരെ സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു. ഹോം വിസിറ്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.8136 889 100, 9632351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക് Read More…
ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും വിജയത്തിന് അനിവാര്യം: പി മേരിക്കുട്ടി ഐഎഎസ്
വാകക്കാട്: ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും സത്യത്തിൽ അടിയുറച്ചുള്ള പ്രവർത്തനങ്ങളും വിജയത്തിന് അനിവാര്യമാണെന്ന് പാലക്കാട് ജില്ലാ മുൻ കളക്ടറും പഞ്ചായത്ത് ഡിപ്പാർട്ട്മെൻറ് മുൻ ഡയറക്ടറുമായ പി മേരിക്കുട്ടി ഐഎഎസ്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് അവർ ഇപ്രകാരം പറഞ്ഞത്. വാകക്കാട് സ്കൂളിൽ 1976 എസ് എസ് എൽ സി ബാച്ചിലെ അംഗമായ പി മേരിക്കുട്ടി അന്നത്തെ അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. സ്കൂൾ കാലഘട്ടത്തിൽ അധ്യാപകർ നൽകിയ മാർഗ്ഗദർശനങ്ങളാണ് തനിക്ക് ജീവിതത്തിൽ Read More…
കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി
കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ സാമൂവൽ ജോൺസൻ ,എൻ എസ് ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി വാദം കേട്ടിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റയും’തേജസ് 2K25’നടത്തി
രാമപുരം: പേൾ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ആഗസ്തീനോസ് കോളേജ് കൾച്ചറൽ ഫിയസ്റ്റയും റാങ്ക് ഹോൾഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. 1995ൽ കോളേജ് ആരംഭിച്ചതിന് ശേഷം അക്കാദമിക തലത്തിൽ കോളേജിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ 110 റാങ്ക് ജേതാക്കളെയാണ് കോളേജ് ആദരിച്ചത്. കഴിഞ്ഞ 30 വർഷ കാലയളവിൽ യുജിസി അംഗീകാരവും,നാക് എ ഗ്രേഡും, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും Read More…
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം സീസൺ മൂന്നിന് തുടക്കമായി
കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍-സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ്-മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം Read More…











