Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

അയർക്കുന്നം : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ ആറുമാനൂർ സ്വദേശികൾ കെ.ജെ.പൗലോസ് ( 73 ) , തങ്കമ്മ ( 63 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ അയർക്കുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം.

kottayam

ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും

കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായാണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം. ശാസ്ത്രീറോഡിന്റെ ആരംഭം മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും. ഇരു വശങ്ങളിലുമുള്ള നടപ്പാതയുടെ കൈവരികളിൽ വള്ളി ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, റെസിഡൻസ് Read More…

pala

വാഹനങ്ങളുടെ നികുതി കുടിശിക തീർപ്പാക്കൽ: പാലായിൽ റവന്യൂ റിക്കവറിഅദാലത്ത് 17ന്

പാലാ: റവന്യൂ റിക്കവറി നടപടികൾ കൈക്കൊണ്ട വാഹനങ്ങളുടെ നികുതി കുടിശിക തീർപ്പാക്കുന്നതിന്റെ ഭാഗമായി പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പാലാ റവന്യൂ റിക്കവറി ഓഫീസും സംയുക്‌തമായി മാർച്ച് 17ന് അദാലത്ത് സംഘടിപ്പിക്കും. 17ന് രാവിലെ 11 മണിക്ക് പാലാ മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ റവന്യൂറിക്കവറി നടപടികൾ നേരിടുന്ന നികുതിദായകർക്ക് പരിഹാരം തേടാവുന്നതാണെന്ന് ജോയിന്റ് ആർ.ടി.ഒ കെ.ഷിബു അറിയിച്ചു.

kanjirappalli

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുലക്ഷം രൂപ ചെലവിട്ടാണ് ഇവ സജ്ജീകരിച്ചത്. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. പഴയ മോർച്ചറിയിൽ നാലുമൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്. Read More…

crime

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ്. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. അന്നു പുലർച്ചെ നോബി ഭാര്യയെ ഫോണിൽ Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു

ഈരാറ്റുപേട്ട : ബ്ലോക്ക്‌ പഞ്ചായത്ത് – നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ. ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്. Read More…

pala

എം എൽ എ എക്സലെൻസ് അവാർഡ് രാമപുരം എസ് എച്ച് എൽ പി സ്കൂളിന്

പാലാ: പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി സി കാപ്പൻ എം എൽ എ യുടെ എക്സലെൻസ് അവാർഡ് രാമപുരം എസ് എച്ച് എൽ പി സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നു പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ, മാണി സി കാപ്പൻ എം എൽ എ അവാർഡ് നൽകി , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ്സ് സി. ആനി സിറിയ്ക്ക് Read More…

general pala

കടപ്പാട്ടൂർ ഉത്സവം 2025 ; ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.

പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2025ലെ തിരുവുത്സവം മാർച്ച് 31ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായ ദേവസ്വം പ്രസിഡന്റ് ശ്രീ. മനോജ് ബി. നായരും ബഹു. പാലാ DySP P. K സദനും ചേർന്നു നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി N. ഗോപകുമാർ, ഖജാൻജി K. R. ബാബു കണ്ടത്തിൽ, ഭരണസമിതി അംഗങ്ങളായ സി എസ് സിജു, പി കെ ശ്രീധരൻ കർത്താ, വി. Read More…

general

കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 101 മത് വാർഷികം നാളെ

കവീക്കുന്ന്: സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികം നാളെ (07/03/2025) വൈകിട്ട് 5 ന് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മോൺ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും. ഫാ ജോസഫ് വടകര അധ്യക്ഷ വഹിക്കും. മുനിസിപ്പൽ കൗൺസിലർന്മാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ്, എബി ജെ ജോസ്, ആൻ്റണി മാളിയേക്കൽ, ടോണി ആൻ്റണി, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. ശതാബ്ദി Read More…

general

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ പീഡാനുഭവ ദൃശ്യാവിഷ്ക്കാരങ്ങളുടെ വെഞ്ചരിപ്പ് 21 ന്

കവീക്കുന്ന്: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയോടനുബന്ധിച്ചു പുതിയതായി നിർമ്മിച്ച 14 പീഡാനുഭവങ്ങൾ ദൃശ്യാവിഷ്ക്കാരങ്ങളും പീയാത്ത ശില്പവും 21 ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. 95 വർഷം മുമ്പ് 1930ലാണ് പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ Read More…