ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു. പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ. ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി, ഗ്ലൂ തെറാപ്പി, സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വെയിൻ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 13 മുതൽ 22 വരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം Read More…
Month: March 2025
കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; പാലാ വിട്ടുകൊടുക്കില്ല :മാണി സി കാപ്പൻ
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃതലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം തിരികെ വരുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി പോകണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷി നേതാക്കൾക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ബയോ ബിന്നുകളും ജി-ബിന്നുകളും വിതരണം ചെയ്തു
തീക്കോയി : ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ബയോ ബിന്നുകളും പൊതുസ്ഥാപനങ്ങൾക്ക് ജീ – ബിന്നുകളും വിതരണം ചെയ്തു. 178 ഗുണഭോക്താക്കൾക്ക് ബയോ ബിന്നുകളും ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾക്കായി 31 ജി-ബിന്നുകളുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, Read More…
മീനച്ചിൽ താലൂക്കിൽ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ, അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടി: പി.സി ജോർജ്
പാലാ: ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കുവാനുള്ള സ്ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദിലൂടെ നഷ്ടമായത് 400 പെൺകുട്ടികളെ. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ Read More…
എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശിയെ കണ്ട് കിട്ടി
എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശി ഫ്ലേവിൻ ജോസിനെ ഇന്ന് (10/3/2025) രാവിലെ നെട്ടൂർ നിന്നും കണ്ട് കിട്ടി. രാവിലെ പത്രത്തിൽ വന്ന വാർത്ത കണ്ട നാട്ടുകാരിൽ ഒരാൾ തിരിച്ചറിഞ്ഞ് അറിയിക്കുകയായിരുന്നു.
ബൈക്കുകൾ കൂട്ടിയിടിച്ച് പൂഞ്ഞാർ സ്വദേശിയായ യുവാവിന് പരുക്ക്
അമ്പാറനിരപ്പേൽ: ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ആബിയേൽ പ്രിൻസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
സൗജന്യ നേത്രപരിശോധന ക്യാമ്പ്
പാലാ: ലോക ഗ്ലോക്കാമ വാരത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി ഒഫ്താൽമോളജി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് 12ന് (ബുധനാഴ്ച്ച) രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഹോസ്പിറ്റലിൽ നടത്തും. വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ – 8281699263.( വിളിക്കേണ്ട സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).
പാറാംതോട്ടത്തിൽ മേരി ജോൺ നിര്യാതയായി
വെയിൽകാണാംപാറ: പാറാംതോട്ടത്തിൽ മേരി ജോൺ (70) അന്തരിച്ചു. സംസ്കാരം നടത്തി. വെയിൽകാണാംപാറ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മകൾ: ഡെനി. മരുമക്കൾ: വിൻസി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ടെൻസൺ കൊട്ടാരത്തിൽ മാവടി.
കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ
രാമപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണ (30) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, രാമപുരം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന Read More…
ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടം ; ഡ്രൈവർക്കുണ്ടായ ഹൃദയാഘാതമാണ് അപകട കാരണം, ഡ്രൈവർ മരിച്ചു
പാലാ:ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരണമടഞ്ഞു. ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.