teekoy

തീക്കോയി സഹകരണ ബാങ്കിൽ നിക്ഷേപസമാഹരണ കാമ്പയിൻ

തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ്‌ 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഊർജ്ജിത നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി. ‘സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന ലക്ഷ്യവുമായി സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിക്ഷേപ സമാഹരണ കാമ്പയിൻ. മുതിർന്ന പൗരൻമാർക്ക് 9.25 % വരെ പലിശ ലഭിക്കുന്നതാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പൂർണസുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.ഏപ്രിൽ 3 വരെയാണ് നിക്ഷേപ സമാഹരണ കാമ്പയിൻ.

kottayam

നെൽകർഷകരെ ചൂഷണം ചെയ്യാൻ സർക്കാർ കൂട്ട് നിൽക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ബ്രോക്കർമാരും, മില്ലുകാരും, പാഡി ഓഫീസർമാരും ചേർന്ന് നെൽകർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാനും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്ററുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഒത്തുകളി മൂലം നെൽ കർഷകർ ആത്മഹത്ത്യയുടെ വക്കിലാണെന്നും പറഞ്ഞു. കൊയ്ത്തിന് വേണ്ടിടത്തോളം യന്ത്രങ്ങളുടെയും , മില്ലുകളുടെയും ക്രമീകരണമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. കർഷകർ കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ലിന് കിഴിവ് അവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യാൻ പാഡി ഓഫീസർമാർ ഒത്താശ ചെയ്തു കൊടുക്കുന്നത് സർക്കാർ കണ്ടില്ല എന്ന് Read More…

Accident

സ്കൂൾ ബസ് അപകടം: 25 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അതിവേഗ പരിചരണം

ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം സമയോചിതമായി പരിചരിച്ചു. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്താൽ അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും അതിവേഗം സുരക്ഷിതമാക്കുവാനും സാധിച്ചു. അത്യാധുനിക ചികിസാ സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന Read More…

general

വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ മാ‍ർച്ച് 19 മുതൽ

സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വാഗമണ്‍ ഇന്‍റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പ് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ കോലാഹലമേട്ടില്‍ നടക്കും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി 86 മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണ്ണാണ് Read More…

general

കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പ് ജാഥ; ജാള്യത മറയ്ക്കാനുള്ള പ്രഹസനം : റോയിചാക്കോ

മലയോരകാര്‍ഷികമേഖലകളില്‍ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജാഥ സ്വന്തം മുഖം രക്ഷിക്കാന്‍നടത്തുന്ന അപഹാസ്യമായ തത്രപ്പാടുകളാണെന്ന് ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയിചാക്കോ ആരോപിച്ചു. തന്‍റെ ആരോപണത്തിന് ഉപോദ്ബലകമായി 1972 വൈല്‍ഡ് ലൈഫ് ആക്ടും അതിന്‍റെ 2023 ഭേദഗതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മലയോരമേഖലകളില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന 213 പഞ്ചായത്തുകളില്‍ കര്‍ഷകന്‍റെ വിളകള്‍ക്കും അവന്‍റെ ജീവനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഴിചാരുകയാണ്. വന്യജീവികളുടെ Read More…

weather

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ Read More…

kottayam

കോട്ടയത്തെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണം: മുഖ്യമന്ത്രിയെ കാണുമെന്ന് തിരുവഞ്ചൂർ

കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ തടസപ്പെട്ടു കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോടിമതയിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച മഠത്തിപ്പറമ്പ് കാക്കാല പറമ്പ് കൂവപ്പാടം റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി മാത്രമേ ഒരു നാടിന് ഉയർച്ച ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ജയചന്ദ്രൻ ചീരോത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ്, Read More…

vakakkad

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ പൈ(π) ദിനാഘോഷം

വാകക്കാട്: ലോകമെമ്പാടും പൈ ദിനം ആഘോഷിക്കുന്ന മാർച്ച് 14 ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ഗണിതശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൈ ദിനം സമുചിതമായി ആഘോഷിച്ചു. ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെയും വ്യാസത്തിന്റെയും അനുപാതം – ഏകദേശം 3.14159 ആണ് – എന്ന സ്ഥിരാങ്കത്തെ പ്രതിനിധീകരിക്കാൻ ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് പൈ (ഗ്രീക്ക് അക്ഷരം π). സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് വൃത്താകൃതിയിലുള്ള പൈ മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പൈ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ദശാംശ ബിന്ദുവിനപ്പുറം Read More…

mundakkayam

വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം : അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ

മുണ്ടക്കയം : വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ. മുണ്ടക്കയത്തു കൂടിയ കേരളാ കോൺഗ്രസ് നിയോജക പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങൾക്ക് ഇരയാകുന്ന മലയോര കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിലും, വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിലും കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിദീർഘകാല വീക്ഷണത്തോടുകൂടിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നുംആക്രമണ കാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ Read More…

kottayam

കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമാകും; പ്രഖ്യാപനം മാർച്ച് 30ന്

കോട്ടയം : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം. മാർച്ച് 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22, 23 തീയതികളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ Read More…