രാമപുരം: പേൾ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ആഗസ്തീനോസ് കോളേജ് കൾച്ചറൽ ഫിയസ്റ്റയും റാങ്ക് ഹോൾഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. 1995ൽ കോളേജ് ആരംഭിച്ചതിന് ശേഷം അക്കാദമിക തലത്തിൽ കോളേജിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ 110 റാങ്ക് ജേതാക്കളെയാണ് കോളേജ് ആദരിച്ചത്. കഴിഞ്ഞ 30 വർഷ കാലയളവിൽ യുജിസി അംഗീകാരവും,നാക് എ ഗ്രേഡും, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും Read More…
Month: March 2025
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം സീസൺ മൂന്നിന് തുടക്കമായി
കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍-സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ്-മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം Read More…
കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
ഈരാറ്റുപേട്ട : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത് . 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. Read More…
കാൻസർ പ്രതിരോധ ബോധവത്കരണത്തിനായി ആയിരത്തിലധികം പേർ ഒരുമിച്ച് സുംബ നൃത്തം ചെയ്തു
കോട്ടയം : ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും Read More…
കടുത്തുരുത്തി ഇനി കടന്തേരി കൂൺഗ്രാമം
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ കൂൺഗ്രാമം പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ്. കൂൺവിത്തു മുതൽ വിപണനം വരെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവനു കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനും കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന Read More…
സ്വന്തം മക്കൾ സ്വന്തം സ്കൂളിൽത്തന്നെ; പ്രവിത്താനത്തെ അധ്യാപകർ മാതൃകയാകുന്നു
പ്രവിത്താനം: സമീപ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കൾ എവിടെ പഠിക്കുന്നു എന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്തുകൊണ്ട് അൺഎയ്ഡഡ് സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന അധ്യാപകരുടെ കണക്കെടുക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്തിടെ വ്യക്തമാക്കിയിരുന്നു . ഈ സാഹചര്യത്തിൽ അധ്യാപനജോലി ചെയ്യുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർത്തു പഠിപ്പിക്കുന്ന പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെയും, സെന്റ് അഗസ്റ്റിൻസ് എൽ. പി. സ്കൂളിലെയും Read More…
താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% Read More…
മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ;വെൻ്റിലേറ്ററിലേക്ക് മാറ്റി
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്
അരീക്കര- അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച് 2 ഞായറാഴ്ച രാവിലെ 09:30 മുതൽ 12:30 വരെ സെന്റ് റോക്കീസ് യു പി സ്കൂളിൽ നടത്തുന്നു. ഇടവകയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പൾമനോളജി,ഡെർമറ്റോളജി ,ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ രക്ത,രക്ത Read More…