സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും, ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ Read More…
Month: February 2026
യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദരോഗം മാറ്റി മാർ സ്ലീവാ മെഡിസിറ്റി
പാലാ: യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂർവ്വ അർബുദ രോഗം പിടിപെട്ടിരുന്നത്. കാൽമുട്ടിലെ അസഹ്യമായ വേദനയെ തുടർന്ന് ഇവർ മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ തുടയെല്ലിൽ വളർച്ച കണ്ടെത്തിയതിനെ തുടർന്നു സ്കാനിംഗിനു വിധേയയായി. സ്കാനിംഗ് പരിശോധനയിൽ തുടയെല്ലിൽ 15 സെന്റിമീറ്ററോളം വലുപ്പത്തിൽ അർബുദം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി യുവതി മാർ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരോഗ്യത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി 2025-26 ബജറ്റ് അവതരിപ്പിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി ബിബിൻ ജോസഫിന് ( 35) പരുക്കേറ്റു. ഇന്ന് പുലർച്ചെ മരങ്ങാട്ടുപള്ളിയിൽ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച്ച രാത്രി കിഴപറയാറിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുരിക്കുംപുഴ സ്വദേശി ടി.ലൂക്കോസിനു ( 54) പരുക്കേറ്റു.
ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്
പാലാ: ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.
കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് അടൂർ Read More…
സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി നിര്യാതയായി
പെരിങ്ങുളം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പെരിങ്ങുളം മഠാംഗം സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി (91) അന്തരിച്ചു. കോലോത്ത് ചാക്കോ, മറിയം ദമ്പതികളുടെ മകളാണ്. പരേത പെരിങ്ങുളം, കല്ലൂർക്കുളം, കോതനല്ലൂർ, അൽഫോൻസാ ഹോസ്റ്റൽ, പോർസ്യുങ്കുള, കണ്ണാടിയുറുമ്പ്, കൂട്ടിക്കൽ, മലയിഞ്ചിപ്പാറ, തിടനാട്, പൂഞ്ഞാർ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ചാക്കോ, പരേതരായ അന്നമ്മ മൈക്കിൾ ചന്ദ്രൻകുന്നേൽ പെരിങ്ങുളം, ത്രേസ്യാക്കുട്ടി ലൂക്കോസ് മൂഴിയാങ്കൽ പൂഞ്ഞാർ, കെ.സി. മാത്യു ചെന്നൈ. സംസ്കാരം ശനിയാഴ്ച (22) 1.30 ന് മഠം ചാപ്പലിൽ വിശുദ്ധ Read More…
പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം: രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി
പ്രവിത്താനം: കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി. അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ രാജേഷിനെ (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് Read More…
സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ്
മേലുകാവ്: അഭയം ചാരിറ്റബിൾ സൊസൈറ്റി പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കോട്ടയം ഗവ. ദന്തൽ കോളേജ് ആരോഗ്യ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് 22ന് മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ദന്ത പരിശോധനയും, പ്രാഥമിക ചികിത്സയും, തുടർ ചികിത്സയും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9446923380,9447140936.
കുടക്കച്ചിറയിൽ കുറുക്കൻ്റെ അക്രമത്തിൽ യുവാവിന് പരിക്ക്
പാലാ: കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷനിൽ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കൻ്റെ അക്രമത്തിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരി കൂടിയാ മുല്ല മംഗലത്ത് അരുണിനാണ് പരിക്കേറ്റത്. പാഞ്ഞെടുത്ത കുറുക്കൽ അരുണിൻ്റെ പിന്നാലെ വീണ്ടും ചാടി വീണു. വീണ്ടും കടിയേൽക്കാതെ കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. അടിയേറ്റു വീണ കുറുക്കൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു. സമീപ ഓട്ടോറിക്ഷാ സ്റ്റാൻഡിലും ജംഗ്ഷനിലുമുള്ളവർ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപെട്ടത്. പരിക്കേറ്റ അരുണിനെ ഉഴവൂർ ഗവ: ആശുപത്രിയിലും തുടർന്ന് Read More…











