പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വൈക്കം ചെമ്മണ്ണാറിൽ വച്ച് തെരുവ്‌നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെമ്മണ്ണാർ സ്വദേശി അഖിൽ സാബുവിനു (25 Read More…
Month: February 2026
കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA )പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും
പാലാ: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു. സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. CEOA സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 500000 /- അഞ്ചുലക്ഷം Read More…
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ Read More…
ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശി എം ഡി എം എ യുമായി പിടിയിൽ
കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മധ്യവയസ്കനെ കാണാതായതായി പരാതി
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മധ്യവയസ്കനെ കാണാതായി. തോമസ് (റ്റോമി ) – 62 വയസ് എന്നയാളെ 21/3/2025 വെള്ളിയാഴ്ച രാവിലെ 7 മുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക. 9847318953.
വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസകോശ Read More…
മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു
ചേർപ്പുങ്കൽ: ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, 4പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക ചെയ്തു. പ്രസിഡണ്ട് ഷൈജു കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. തമാശക്ക് മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങി, പക്ഷേ ഇപ്പോൾ ജീവിതം നശിച്ച അവസ്ഥയിൽ ആയി ജീവിക്കുന്നവർക്ക്, തിരികെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആവാൻ സമിതി തീരുമാനിച്ചു. കൗൺസിലിംഗ്, ചികിത്സ തുടങ്ങിയതൊക്കെ Read More…
ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കും
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് Read More…
ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ) നിര്യാതനായി
തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).
കോട്ടയം റാഗിങ് കേസിൽ കുറ്റപത്രം അടുത്തയാഴ്ച; കോടതിയിൽ സമർപ്പിക്കും മുൻപ് നിയമോപദേശം തേടും
കോട്ടയം : കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ Read More…











