erattupetta

ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ Read More…

pala

പാലാ അൽഫോൻസാ കോളേജിൽ സംരംഭക സമ്മേളനം; മാർച്ച് 13 ന്

പാലാ: മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നൂറോളം കേരളത്തിലെ പ്രമുഖ സംരംഭകരുടെ Entrepreuners meet (സംരംഭക സമ്മേളനം ) നടത്തപ്പെടുകയാണ്. Hekmas എന്ന സംരഭക കൂട്ടായ്മയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും.സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്. നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ Read More…

obituary

കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) നിര്യാതനായി

മണിയംകുളം : കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) 81 നിര്യാതനായി. സംസ്കാരം വ്യാഴായ്ച (13-03-2025) 4 pm ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ, നമ്പുടാകത്തു വെള്ളികുളം. മക്കൾ: ടെസി, ട്രീസ , റ്റിജി, റ്റിജോ , റ്റിബിൻ. മരുമക്കൾ : സണ്ണി മടിക്കാങ്കൽ (പെരിങ്ങുളം), സോണി തലയ്ക്കൽ (മുവാറ്റുപുഴ),. അന്റണി പുളിക്കിൽ (വഴിത്തല), അനീറ്റ എംബ്രയിൽ (പെരിങ്ങുളം), ആശാ ഒരപുരയ്ക്കൽ (കപ്പാട്).

obituary

വയലിൽ ലീലാമ്മ വർക്കി നിര്യാതയായി

ചേന്നാട് : ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (റിട്ട .ടീച്ചർ SMGHS ചേന്നാട്) (83) നിര്യാതയായി. മൃതദേഹം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴം (13/ 3/ 2025) 2 .30PM ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : ബിനു ജോൺസൺ ( ടീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് Read More…

aruvithura

തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ

അരുവിത്തുറ : മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ Read More…

crime

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ ക്യാമറ ഓണാക്കി വെച്ചു; നഴ്‌സിങ് ട്രെയിനി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.

pala

പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതസ്പർദ്ധ വളർത്തുന്നതൊന്നുമില്ല: പ്രസാദ് കുരുവിള

പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തു ന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ. സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡന്റുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. Read More…

Accident

ബൈക്കുകൾ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരുക്ക്

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.

general

തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്

ഏറ്റുമാനൂർ: തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. കടയുടമ ഉൾപ്പെടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം മാതാ ആശുപത്രിക്ക് എതിർവശത്തായി എംസി റോഡരികിൽ പ്രവർത്തിക്കു ന്ന തീപ്പൊരി തട്ടുകടയിൽ ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തെള്ളകം സ്വദേശികളായ അഷാദ് ശിവൻ (44) ഇയാളു ടെ സഹായി പ്രവീൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതി യിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയിൽ തട്ടുകടയിൽ ഭക്ഷണം Read More…

pala

ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച രാജേഷിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്

ഇടമറ്റം: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ഇടമറ്റം മുകളേൽ (കൊട്ടാരത്തിൽ) എം.ജി.രാജേഷിന്റെ സംസ്‌കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. പിതാവ്: ഗോപാലകൃഷ്ണൻ നായർ. അമ്മ: ലീലാമ്മ. ഭാര്യ: തിടനാട് ചാരാത്ത് കുടുംബാംഗം അഞ്ജു എസ്.നായർ. മക്കൾ: അനശ്വര, ഐശ്വര്യ (ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ വിദ്യാർഥികൾ). സഹോദരൻ: അംബ രാജീവ്.