പനച്ചിപ്പാറ: ചെരിവുപറമ്പിൽ ചിന്നമ്മ വർഗീസ് (92) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (05-02-2025) വൈകുന്നേരം 4 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
Month: August 2025
നല്ല വൃത്തിയ്ക്ക് ചിത്രങ്ങൾ : ഈരാറ്റുപേട്ട ബ്ലോക്കിൽ ശുചിത്വ ചിത്ര പ്രദർശനം നാളെ
ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ നാളെ ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്. ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര Read More…
അപകടകരമായ മദ്യനയം തിരുത്തണം: ഫാ.വെള്ളമരുതുങ്കല്‍
പാലാ: പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരെ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29-ല്‍ നിന്നും ആയിരത്തിലധികമായി. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ Read More…
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു
മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ് ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിച്ചു. Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ദിനാചരണം നടത്തി; സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം ഈ വർഷം പ്രവർത്തനം തുടങ്ങും
പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുതുന്നുവെന്നും സർക്കാരിനു വേണ്ടി ഇക്കാര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയെ അനുമോദിക്കുന്നതായും Read More…
മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 6 ന്
മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 5 , 6 തീയതികളിൽ നടക്കും . 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും . ഉച്ചകഴിഞ്ഞ് Read More…
മാതൃവേദി പാലാ മേഖല പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു
പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 – 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ശ്രീമതി ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു. മേഖലാ ജോയിന്റ് ഡയറക്ടർ റവ. സി. ബെറ്റി SH, രൂപത ആനിമേറ്റർ ഡയാന Read More…
പാലായിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി
പാലാ: മേവടയിൽ സ്വകാര്യ ഉടമസ്ഥയിൽ ഉള്ള പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ 21 ന് 84 കാരനായ മാത്യു തോമസിനെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും
മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ് ഫോറവും, സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിക്കുന്നു. ഡയാലിസിസ് കിറ്റ് Read More…
കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെ ജോർജ്ജയ നാദം പുറത്തിറങ്ങി
അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്. പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ Read More…