ഈരാറ്റുപേട്ട : കോട്ടയം ജില്ലയിലെ 220 കുട്ടികൾ വാനോളം സന്തോഷത്തിലാണ്. തങ്ങൾ വരച്ച 220 ചിത്രങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശരിയായ മാലിന്യ സംസ്ക്കാരം രൂപപ്പെടുത്താനും മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം തിരുത്താനും ഉതകുന്ന ചിത്രങ്ങൾ വരയ്ക്കാൻ കോട്ടയം ജില്ലാ ശുചിത്വ മിഷൻ ആവശ്യപ്പെട്ടപ്പോൾ അത് ഇത്രത്തോളം വിപുലമായ പ്രദർശനമായി മാറുമെന്ന് കുട്ടികൾ കരുതിയിരുന്നില്ല. കുട്ടികൾ വരച്ചതിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ചിത്രത്തിലും അത് വരച്ച Read More…
Month: September 2025
ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ
ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത Read More…
അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ ശ്രമം
പാലാ: അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ അല്ലപ്പാറ ബോയിസ് ടൗൺ ജംക്ഷനിലെ ദയാഭവൻ അനാഥാലയത്തോടു ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിക്കുകയാണെന്നാണ് പരാതി. പ്രായമുള്ളവരെ സംരക്ഷിക്കുന്ന അഗതി മന്ദിരത്തിന്റെ പിൻഭാഗത്തെ 10 അടി ഉയരമുള്ള കരിങ്കൽ മതിൽ ഇടിച്ചു നിരത്തുകയും പുതിയ മതിൽ നിർമിക്കാനായി അഗതി മന്ദിരത്തിന്റെ സ്ഥലം കയറി മണ്ണ് നീക്കം ചെയ്യാനുമുള്ള നീക്കത്തിനെതിരെയുമാണ് സ്നേഹഗിരി സിസ്റ്റഴ്സ് പരാതി നൽകിയത്. സ്ഥലം കയ്യേറി കുറ്റിയടിച്ച് കയർ Read More…
സ്കൂട്ടറും കാറും കൂട്ടിയിടിച്ച അപകടം
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.
പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൽ തിരുമ്പാലസഖ്യ ദിനാചരണം
പൂവരണി: ഉണ്ണിയേശുവിനെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും കുഞ്ഞുമക്കളെ വളർത്തിക്കൊണ്ടു വരുവാനുള്ള ഒരു പരിശീലന കളരിയാണ് തിരുബാലസഖ്യമെന്ന് പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു തെക്കേൽ. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ തിരുബാലസഖ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലെ കുഞ്ഞുമക്കളുടെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തിരുബാലസഖ്യത്തിലെ കുഞ്ഞുങ്ങൾ ഒരുമിച്ചു കൂടുകയും പ്രാർത്ഥനാപരിശീലനങ്ങളിലൂടെയും വിവിധ കളികളിലൂടെയും യേശുവിലേക്കുള്ള തങ്ങളുടെ വളർച്ച സ്വന്തമാക്കുകയും ചെയ്യുന്നു. എല്ലാ ഞായറാഴ്ചയും വിശുദ്ധരുടെ Read More…
കാപ്പാ ചുമത്തി രണ്ടുപേരെ നാടുകടത്തി
കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് കിഴക്കേതിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാല്‍പറമ്പ് തൈമഠത്തിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. പ്രവീൺ പി.രാജുവിനെ ഒരു വർഷത്തേക്കും ഷാനവാസിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രവീൺ പി.രാജുവിന് മണർകാട്, അയർക്കുന്നം, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, Read More…
പ്രത്യേക നഷ്ടപരിഹാര പാക്കേജ്, കുടുംബാംഗങ്ങൾക്ക് ജോലി; ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് സാമൂഹിക നീതി വകുപ്പിലെ Read More…
പറത്താനം ഗ്രാമദീപം വായനശാല സുവർണ്ണ ജൂബിലി ആഘോഷം
മുണ്ടക്കയം: പറത്താനം ഗ്രാമദീപം വായനശാല സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് (09/2/25) നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2മണിക്ക് സാംസ്കാരികഘോഷയാത്ര ,പൊതു സമ്മേളനം, മുൻ കാല ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ ,ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. സുവർണ്ണ ജൂബിലി അഘോഷങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട എം.പി. അൻ്റോ അൻ്റണി നിർവഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മറ്റു രാഷ്ട്രീയ, സാമുദായിക , സാംസ്കാരിക നേതാക്കന്മാർ പരിപാടിയിൽ പങ്കെടുത്ത സംസാരിക്കും.
എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് പൂഞ്ഞാറിൽ
പൂഞ്ഞാർ: പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും, പുലരി പുരുഷ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വെച്ചൂച്ചിറ ഗവ എച്ച്.എസ്.എസ്ഡോ. റോയി തോമസ് ഉദ്ഘാടനം ചെയ്യും.
കേരളത്തിൻ്റെ പുരോഗതി അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റ് കർഷക വിരുദ്ധം: മോൻസ് ജോസഫ് എം.എൽ.എ
പാലാ: കേരളത്തിൻ്റെ വികസനം അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളാ സർക്കാരിൻ്റെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോൻസ് ജോസഫ്. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ,മൈക്കിൾ പുല്ലുമാക്കൽ , കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട് ,ഡോക്ടർ സി.കെ ജയിംസ് ,ജോസ് മോൻ മുണ്ടയ്ക്കൽ , സിജി ടോണി ,ഷൈലജാ Read More…