ഭരണങ്ങാനം :ഗ്രൂപ്പ്, വ്യക്തിഗത മത്സരയിനങ്ങളിളെല്ലാംതന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ, എൽ.പി. കിഡ്ഡീസ് ഗേൾസ്, എൽ.പി. കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തിൽ ഓവറോൾ നേടി ഗ്രാന്റ് ഓവറോൾ നേട്ടത്തിനും മാർച്ച്പാസ്റ്റിന് ഒന്നാം സ്ഥാനത്തിനും എൽ.പി. മിനി ബോയ്സ് വിഭാഗം 100 മീറ്റർ റേസിൽ ആൽഫിൻ തോമസ് മാത്യു രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ മൂന്നാം സ്ഥാനത്തിനും സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ രണ്ടാം സ്ഥാനത്തിനും 4 x 50 മീറ്റർ Read More…
Month: March 2025
ന്യൂനപക്ഷ വകുപ്പിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഭരണങ്ങാനത്ത്
ഭരണങ്ങാനം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫ്ളവറിങ് ക്യാമ്പ് (ദ്വിദിന സഹവാസ ക്യാമ്പ്) ജനുവരി നാല്, അഞ്ച് തീയതികളില്‍ ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ക്യാമ്പ്.
മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് Read More…
മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…
കുന്നക്കാട്ട് ചന്ദ്രൻപിള്ള അന്തരിച്ചു
പന്തത്തല : കുന്നക്കാട്ട് ചന്ദ്രൻപിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് (2/1/2025) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലിൽ കുടുംബാംഗം. മക്കൾ: വിനോദ് കെ.സി ( കെ എസ് ആർ ടി സി, പാലാ) വിനീത (അധ്യാപിക, ആനിക്കാട് ഗവൺമെൻ്റ് സ്കൂൾ), സിന്ധു. മരുമക്കൾ: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ) അനിൽകുമാർ (വാട്ടർ അതോറിറ്റി, പാലക്കാട്) അജിത് കുമാർ, തോട്ടകം, വൈക.
സൈക്കിൾ റാലിക്ക് നിയമസഭ മന്ദിരത്തിൽ ഉജ്ജ്വല സ്വീകരണം
പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കേരള നിയമസഭമന്ദിരത്തിൽ എത്തിച്ചേർന്നു. കോളേജിന്റെ പൂർവവിദ്യാർത്ഥിയും കേരളത്തിന്റെ ജല സേചന വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ സൈക്കിൾ റാലിയെ സ്വീകരിച്ചു. രണം നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. നിയമസഭ മന്തിരത്തിരം സന്ദർശിക്കുകയും, ബഹുമാനപ്പെട്ട Read More…
എം. ടി. അനുസ്മരണം
ചേർപ്പുങ്കൽ ബി വി എം കോളേജിലെ മലയാളം സ്കൂൾ യശ: ശരീരനായ എം. ടി. വാസുദേവൻ നായരെ അനുസ്മരിക്കുന്നു. ജനുവരി രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2.30 ന് കോളേജ് തീയേറ്ററിൽവച്ചാണ് ഈ ചടങ്ങ്. അനുസ്മരണ സമ്മേളനത്തിൽ ഡോ. പി ജെ സെബാസ്റ്റ്യൻ, ഡോ. ബേബി തോമസ്, ഡോ. ഡേവിസ് സേവ്യർ, ഡോ. ജോബിൻ ചാമക്കാല, ഡോ. സിജി ചാക്കോ, ഡോ. സോജൻ പുല്ലാട്ട്, ശ്രീ ജെസ്വിൻ സിറിയക്, റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം കേരളത്തിലെ Read More…
പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ
ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…
കുടുംബസംഗമവും വാർഷിക പൊതുയോഗവും
പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് Read More…