വേലത്തുശ്ശേരി: മാവടി സെന്റ് :സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസ്സിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ കോടിയേറ്റ് കർമം നിർവഹിച്ചു. നാളെ (ശനി) 4.00 പി എം ന് മുപ്പതേക്കർ, എവറസ്റ്റ്, മാവടി ഭാഗങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദിക്ഷണം, തുടർന്ന് 5.30 പി എം ന് ബഹു. ജോസ് കുഴിഞ്ഞാലിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്. ഞയറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് Read More…
Month: March 2026
നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി
പാലാ :നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ കൊടിയേറ്റി. ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ പങ്കെടുത്തു. ജനു. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം, വി.കുർബാനയുടെ ആശീർവാദം, Read More…
ഇടമല ചിറ്റാനപ്പാറയിൽ സാവിത്രി നിര്യാതയായി
പൂഞ്ഞാർ: ഇടമല ചിറ്റാനപ്പാറയിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (17-01-25, വെള്ളി) 4.30 ന് മകൻ ശശി വീട്ടുവളപ്പിൽ. പരേത ഇടമല പനയോലിൽ കുടുംബാംഗം. മക്കൾ: പ്രകാശ്, ശശി, സുജ, സലി, മനോജ്, സിന്ധു മരുമക്കൾ: പ്രിയ, ശ്രീജ,തങ്കച്ചൻ സീന, പുഷ്‌പ, റെജി.
അരുവിത്തുറ കോളേജിൽ പ്രയുക്തി 2025 തൊഴിൽ മേള
അരുവിത്തുറ :കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായി 30ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ ഈ മാസം 25 ആം തിയതി ശനിയാഴ്ച കോളേജിൽ വച്ച് നടത്തുന്നു. പ്ലസ് ടു, ഡിപ്ലോമ ,ഡിഗ്രി, പി ജി തുടങ്ങി വിദ്യാഭ്യാസ യോഗ്യത ഉള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് വിവിധ കമ്പനി കളിൽ ഇന്റർവ്യൂ വിൽ പങ്കെടുത്ത് ജോലി നേടാവുന്നതാണ്. ബാങ്കിംഗ്, ഫിനാൻസ് , Read More…
എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഫിൽകോസിൻ്റെയും ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ വച്ച് എം ടി വാസുദേവൻ നായരെയും പി ജയചന്ദ്രനെയും അനുസ്മരിച്ചു. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രശസ്ത സിനിമ അഭിനയിതാവ് പ്രൊഫ. ബാബു നമ്പൂതിരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി ബി ബിനു, ജോയ് തോമസ്, ജോഷി മാത്യു, ആർട്ടിസ്റ്റ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കോമേഴ്ഫെസ്റ്റ് നാളെ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25 നാളെ 10:00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ്, സ്പോട്ട് ഡാൻസ്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. സ്പോട്ട് റെജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ :62381943.
80-ാംമത് സ്കൂൾ വാർഷികവും; യാത്രയയപ്പ് സമ്മേളനവും
മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 23 ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദിർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെ ആദരിക്കുന്നു. പി ടി Read More…
ജോ ജിയോ ജോസഫ് ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്
പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ് ചള്ളവയലിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി അരുവിത്തുറ സൈന്റ്റ് ജോർജ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യുവജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ അരുവിത്തുറ കോളേജിലെ എൻസിസി കേഡറ്റുകളും
അരുവിത്തുറ: ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻസിസി കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. എയ്ഡഡ് വിഭാഗം ബികോം മൂന്നാം വർഷ വിദ്യാർഥി കുരുവിള സെബാസ്റ്റ്യൻ, ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിനി അൽഫോൻസ അലക്സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് രണ്ടുപേരും.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരുക്ക്
പനയ്‌ക്കപ്പാലം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.











