മുണ്ടക്കയം: കൂട്ടിക്കൽ സെൻ്റ് ജോർജ്സ് ഹൈസ്കൂളിലെ 1983-84, 1984-85 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ കൂട്ടായ്മയായ “കൂട്ടുകാർ” സഹപാഠിയായിരുന്ന പുത്തൻപുരയ്ക്കൽ ശശിക്ക് ഭവനം നിർമ്മിച്ചു നൽകി. വേലനിലം സിവ്യൂ കവലയിൽ പുത്തൻപുരയ്ക്കൽ പി.കെ. ശശിയും, തൊണ്ണുറുവയസുകാരിയായ മാതാവും, ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാൽപത്തഞ്ചു വർഷം പഴക്കമുള്ള ചോർന്നൊലിക്കുന്ന, നിലംപൊത്താറായ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്. ഈ കുടുംബത്തിൻ്റെ വിഷമാവസ്ഥ മനസിലാക്കിയ സ്വദേശത്തും വിദേശത്തുമുള്ള പഴയ സഹപാഠികൾ സഹായഹസ്തവുമായി എത്തുകയായിരുന്നു. എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് Read More…
Month: March 2025
കേരള വനം വികസന കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും
കോട്ടയം: കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) സുവർണ ജൂബിലി ജനുവരി 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. ജനുവരി 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.എഫ്.ഡി.സി. Read More…
ഇത് മോൻസിൻ്റെയും നിലപാടാണോ? : ലിജിൻ ലാൽ
കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബില്ല് കൊണ്ടു വന്നാൽ പിന്തുണയ്ക്കുമെന്ന ഫ്രാൻസിസ് ജോർജ് എം പി യുടെ നിലപാടിനൊപ്പമാണോ ആ പാർട്ടിയിലെ എംഎൽഎ മോൻസ് ജോസഫിൻ്റെയും നിലപാടെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ. അങ്ങനെയെങ്കിൽ അത് തുറന്നു പറയാൻ മോൻസ് തയാറാകണം. വഖഫ് ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടു വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ പിന്തുണച്ചയാളാണ് മോൻസ്. എന്നാൽ നിയമസഭയിൽ നിന്നിറങ്ങി ആശങ്കയിൽ നിൽക്കുന്ന വിശ്വാസി സമൂഹത്തിൻ്റെ മുമ്പിൽ പോയി കൈകൂപ്പി ചിരിക്കുന്ന Read More…
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും
ചെമ്മലമറ്റം : ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ നാല്പത്തിരണ്ടാം വാർഷിക ആഘോഷവും സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപിക കൊച്ചുറാണി പി. മറ്റത്തിന് യാത്രയയ്പ്പും നാളെ (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാൾ മോൺ ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ബ്ലോക്ക് മെമ്പർ മിനി സാവിയോ, അധ്യാപക പ്രതിനിധികളായ ജിജി Read More…
ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിലെ മന്ത്രിയായ ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് മൂന്നാനി ഗാന്ധിസ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് പ്രകടിപ്പിക്കുന്നു
പാലാ :ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിൽ മന്ത്രിയായ മലയാളി ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് (23/01/2025) രാവിലെ 10 ന് മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപിതാവിന് ആദരവ് അർപ്പിക്കുന്നു. പാലാ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, Read More…
മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാം വാർഷികം ആഘോഷിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ സദൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ അൻസാരി അധ്യക്ഷത വഹിച്ചു. എം ഇ റ്റി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് , പ്രിൻസിപ്പൽ പി പി താഹിറ ,ഹെഡ്മിസ്ട്രസ് എം പി ലീന വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ Read More…
പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് നിര്യാതയായി
പെരിങ്ങുളം: പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് (80) നിര്യാതയായി. മൃതസംസ്കാരം നാളെ (23.01.2025) 11 AM-ന് മുതുകാട്ടിൽ കുര്യാച്ചന്റെ ഭവനത്തിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു
തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് – ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യുഡിഎഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് Read More…
ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
കൊഴുവനാൽ : കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഷാൽവി ജോസഫ്, ജിജിമോൾ ജോസഫ് എന്നീ അധ്യാപികമാർക്കുള്ള യാത്രയയപ്പും ജനുവരി 23, 24, തിയതികളിൽ HS ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കുട്ടികളുടെ കലാമേള ‘നിറവ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. പ്രശസ്ത കോമഡി ആർട്ടിസ്റ്റ് സന്തോഷ് പ്രഭ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 Read More…