pala

നവകേരള സദസ്സിൽ ഉന്നയിച്ച ആവശ്യങ്ങൾ ബജറ്റിലൂടെ നേടി

പാലാ: നാടിൻ്റെ പ്രധാന ആവശ്യങ്ങൾ മന്ത്രിസഭ സമക്ഷം പൊതു സമൂഹത്തെ സാക്ഷിയാക്കി അവതരിപ്പിച്ചത് വിവാദമായി എങ്കിലും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ നേടിയെടുത്തതിൽ സംതൃപ്തിയിലാണ് പാലായും ജനനേതാക്കളായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും.അതോടൊപ്പം എൽ.ഡി.എഫും. നവകേരള സദസ്സിൻ്റ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്വാഗത പ്രസംഗത്തിൽ ജോസ്.കെ.മാണിയും ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചു കൊണ്ട് തോമസ് ചാഴികാടനും നാടിൻ്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അവർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ബജറ്റിലൂടെ നേടിയിരിക്കുകയുമാണ്. തുടർച്ചയായ പ്രളയത്തിൽ തകർത്ത പാലാ കെ.എം.മാണി Read More…

general

റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി; 10 രൂപയുടെ വര്‍ധനവ്

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

obituary

തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി

തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിക്ക് മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ Read More…

general

വനിത കേന്ദ്രമന്ത്രിയുടെ ബജറ്റിൽ വനിതകൾ അവഗണിക്കപ്പെട്ടു: പ്രൊഫ. ലോപ്പസ് മാത്യു

സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…

Accident

നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക് 4 പേർക്ക് പരുക്ക്

പാലാ: നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ മിനി ബസിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) ,പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ പാലായിലുള്ള നാടക സംഘം സഞ്ചരിച്ച ബസാണ് Read More…

pala

കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു

പാലാ: കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടത്തി.മാണി സി കാപ്പൻ എം എൽ എ സമ്മേളനം ഉൽഘാടനം ചെയ്തു.യു. ഡി. എഫ് ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച സംഘടനാ ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി.സഘടനാംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ചവർക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ നൽകി.പുതിയ സംഘടനാ നേതാക്കൾക്ക് സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ്‌ അരുൺ ജെ മൈലാടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു. ലൈഫ് 2020 ഭവനരഹിത പട്ടികയിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കളും ഒരു അതിദരിദ്ര ഗുണഭോക്താവുമുൾപ്പെടെ 25 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. എം എൽഎ മോൻസ് ജോസഫ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻ്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷനായി. ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കുര്യൻ Read More…

pala

തകർന്ന സിന്തറ്റിക് ട്രാക് പുനർനിർമ്മിക്കണം: ജോസ്.കെ.മാണി

പാലാ: തുടർച്ചയായി ഉണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം മാണി സ്മാരക സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്‌ കെ.മാണി എം.പി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി. 2017-ൽ സംസ്ഥാന കായിക മേളയേടുകൂടിയാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രൗഡി പാലായ്ക്ക് സ്റ്റേഡിയത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്, ഫ്ലഡ് ലൈറ്റും, സ്ഥിരം ഗ്യാലറിയും സ്റ്റേഡിയത്തിന് അത്യാവശ്യമാണ്. മദ്ധ്യകേരളത്തിൽ കൂടുതൽ കായിക താരങ്ങൾ പരിശീലനം തേടുന്നതും നിരവധി കായിക മത്സരങ്ങൾ നടക്കുന്നതുമായ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ സെൽഫ് ഹെൽപ് ​ഗ്രൂപ്പിന്റെ ഉദ്ഘാടനം നടത്തി

പാലാ: കാൻസർ രോ​ഗികൾക്കും രോ​ഗമുക്തി നേടിയവർക്കും അതിജീവനത്തിന്റെ പുതിയ പാത തുറക്കാൻ ഉപകരിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ​​ഗ്രൂപ്പെന്നു ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക കാൻസർ ദിനാചരണം ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ​ഗ്രൂപ്പിന്റെ ലോഞ്ചിം​ഗും നിർവ്വഹിക്കുകയായിരുന്നു ​ഗവ.ചീഫ് വിപ്. എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു. കാൻസർ പ്രതിരോ​ധം, രോ​ഗനിർണയം, ചികിത്സ എന്നിവയിൽ Read More…

pala

പാലാ വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു Video

പാലാ: വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലാ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പാലാ പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പാലത്തിന് മുകളില്‍ നിന്നും ലഭിച്ച ബാഗിനുള്ളില്‍ തങ്കച്ചന്‍ പുള്ളിക്കാനം എന്ന് രേഖപ്പെടുത്തിയ ആശുപത്രി ചീട്ട് ലഭിച്ചു.