കോട്ടയം: മലയോര മേഖലയിൽവർധിച്ചു വരുന്ന വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. വനമേഖലകളോട് ചേർന്നുകിടക്കുന്ന മുഴുവൻ ജനവാസ പ്രദേശങ്ങളിലും സാധാരണ ജനങ്ങളുടെയും കർഷകരുടെയും ദേഹണ്ഡങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണം. സഞ്ചാരികളെയും തൊഴിലാളികളെയും വാഹനമോടിക്കുന്നവരെയും ഇവ ആക്രമിക്കുന്നത് പതിവാകുന്നു. കേന്ദ്ര വന്യജീവിനിയമവും വനനിയമവും മനുഷ്യന് വേണ്ട വിലകല്പിക്കുന്നില്ല. കേന്ദ്ര വനനിയമത്തിൽ ജനോപകാരമാകുന്ന വിധത്തിൽ നിയമഭേദഗതി വരുത്തണം. വന്യമൃഗപ്പെരുപ്പം തടയാനായി നിശ്ചിത ഇടവിട്ടുള്ള Read More…
Month: August 2025
ക്രിസ്തുമസ് ആഘോഷത്തിനെതിരെ അതിക്രമം അഴിച്ചു വിട്ടവർക്കെതിരെ യു എ പി എ ചുമത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പാലക്കാട് നല്ലേപ്പള്ളിയിലും, തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നായി ആഘോഷിക്കുന്ന തിരുവോണം ഉൾപ്പടെ എല്ലാ ജാതി മതങ്ങളുടെയും ആഘോഷങ്ങൾ സ്ക്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ആഘോഷിക്കുന്നതിന് പ്രോൽസാനം നൽകി നാനാജാതി മതസ്ഥർ ഒന്നായി താമസിക്കുന്ന നമ്മുടെ നാടിൻ്റെ മതമൈത്രി നിലനിർത്തുവാൻ സർക്കാർ ഇടപെടണമെന്നും സജി ആവശ്യപ്പെട്ടു. Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ “ഇനി ഞാൻ ഒഴുകട്ടെ” – തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി “ഇനി ഞാൻ ഒഴുകട്ടെ”എന്ന സന്ദേശം ഉയർത്തിക്കൊണ്ട് തോടുകളുടെയും നീർച്ചാലുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെയും മറ്റു സന്നദ്ധപ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിന് തുടക്കമിട്ടത്. പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വളവനാർകുഴിയിൽ അറുകുലത്തോട് ഭാഗത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ് , മെമ്പർമാരായ അമ്മിണി തോമസ് , ജയറാണി Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് പിക് അപ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ പാലക്കാട് സ്വദേശി രമേശ് സ്വാമാനാഥന് ( 31 ) ഗുരുതര പരുക്കേറ്റു. ജെ സി ബി ഡ്രൈവറായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ രാത്രി 9 മണിയോടെയാണ് അപകടം. ഭരണങ്ങാനത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു അമ്പാറ സ്വദേശി നോഹ സാബു വിന് (23) പരുക്കേറ്റു. ഇന്ന് രാത്രി Read More…
അഞ്ച് ദിവസം നീണ്ടുനിന്ന പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാപിച്ചു
പാലാ: ആത്മീയ നവീകരണത്തിലൂടെ സ്വയം ദൈവേഷ്ടത്തിനു വിട്ടുകൊടുത്തുകൊണ്ട് ദൈവത്തോടൊപ്പം സഞ്ചരിക്കാനും അനുഭവിച്ചറിഞ്ഞ രക്ഷകൻ്റെ സാന്നിദ്ധ്യത്തെ മറ്റുള്ളവർക്ക് പകരാനും ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുങ്ങാനും കൺവെൻഷൻ സഹായകമായി. പങ്കെടുത്തവർക്കെല്ലാം നല്ലൊരു ആത്മീയാനുഭവമായിരുന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ അച്ചനും ടീമും നയിച്ച കൺവെൻഷന് ദിവസവും പതിനായിരങ്ങൾ ഒത്തുകൂടി. സമാപന ദിവസത്തെ ദിവ്യബലിക്ക് ഫാ. ഡൊമിനിക് വളമ്മനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. അതിനുശേഷം നടന്ന വചനപ്രഘോഷണത്തിലും ദിവ്യകാരുണ്യ Read More…
മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും നടത്തി
പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ നടത്തി. ചടങ്ങുകൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരന്തിക്കൽ,ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര,ജോർജ് സെബാസ്റ്റ്യൻ,പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, വിജയ കുമാരൻ നായർ, അഡ്വ : ബോണി മാടപള്ളി, ബേബി അലക്സ്, ചാണ്ടികുഞ്ഞു മുതലകുഴി, മാത്യു Read More…
ഡോ.യൂഹനോൻ മാർ തിയോഡോസിസിനെ ബിജെപി നേതാക്കൾ സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി
മൂവാറ്റുപുഴ: മലങ്കര കത്തോലിക് സുറിയാനി സഭ പിതാവ് റവ ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ മുവാറ്റുപുഴയിലെ സഭ ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് അദ്ദേഹത്തിന് ക്രിസ്തുമസ് സന്ദേശം കൈമാറി. ജില്ലാ ജന: സെക്രട്ടറി വി കെ ഭസിത് കുമാർ, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ മോഹൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഒ പി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ
പാലാ: ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ Read More…
സലിൻ കൊല്ലംകുഴി ചെറുകിട കർഷക ഫെഡറേഷൻ വൈസ് പ്രസിഡൻ്റ്
കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി – പൂഴിക്കോൽ സ്വദേശിയാണ്.
അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ
ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു. ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് Read More…