പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. പാലാ A ഇന്നലെ പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനായ്യിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ Read More…
Month: February 2025
നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട് ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യത. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം. കനത്തെ മഴയെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കനത്തെ മഴയെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട, Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ജില്ലാ കലോത്സവം: ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ഈരാറ്റുപേട്ട: കോട്ടയം റവന്യൂ ജില്ല 35 മത് സ്കൂൾ കലോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 251 പോയിൻറ് കരസ്ഥമാക്കിയാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. യുപി വിഭാഗത്തിൽ 38 പോയിൻറ് നേടി ജില്ലാതലത്തിൽ നാലാം സ്ഥാനത്തും ഹൈസ്കൂൾ വിഭാഗത്തിൽ 113 കരസ്ഥമാക്കി രണ്ടാം സ്ഥാനത്തും ഹയർസെക്കൻഡറി വിഭാഗത്തിൽ 100 പോയിന്റോടെ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ Read More…
കോട്ടയം ജില്ലയിൽ ഡിസംബർ നാല് വരെ ഖനനം നിരോധിച്ചു
കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നു
കോട്ടയം: അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കും.ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400, 9188610017, 9446562236. കോട്ടയം താലൂക്ക്: 0481 2568007, വൈക്കം താലൂക്ക്: 04829 231331, ചങ്ങനാശേരി താലൂക്ക്: 0481 2420037, കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331, മീനച്ചിൽ Read More…
പാലാ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും
പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാൾ. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്. നാളെ മുതൽ 6 വരെ ദിവസവും രാവിലെ Read More…
പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും
പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ Read More…