എരുമേലി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും, ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി നിർവഹിച്ചു. കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി Read More…
Month: March 2026
ഈരാറ്റുപേട്ട ഉപജില്ല അറബിക്ക് കലോത്സവത്തിൽ ഗവ.മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ടയ്ക്ക് ഓവറോൾ
ഈരാറ്റുപേട്ട: ഉപജില്ല കലോത്സവത്തിൽ ഗവ. മുസലിം എൽ പി സ്കൂളിന് ഓവറോൾ സെക്കൻ്റും അറബിക്ക് കലോത്സവത്തിൽ ഓവറോളും കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കി അറബി കലോത്സവത്തിൽ ഓവറോളും. ജനറൽ വിഭാഗത്തിൽ സെക്കൻ്റ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ സെക്കൻ്റും Read More…
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം കൊടിയിറങ്ങി
പൂഞ്ഞാർ: കഴിഞ്ഞ നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചമ്പ്യൻമാരായി. യു പി വിഭാഗത്തിൽ 80 പോയന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പോയിന്റ് നേടി ആണ് ചാമ്പ്യൻ ഷിപ്പ് നേടിയത്. യു Read More…
ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം 23-)o തീയതി ശനിയാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം Read More…
ബോധവൽക്കരണ സെമിനാർ നടത്തി
മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ ഡിഡിഇ ഡോ എ കെ അപ്പുക്കുട്ടനാണ് ക്ലാസ്സ് നയിച്ചത്. കുട്ടികളെ ഭിന്ന ശേഷി എങ്ങനെ വളരെ ചെറുപ്പത്തിലേ തിരിച്ചറിയാമെന്നും പൊതു സമൂഹത്തിലും വിദ്യാലയത്തിനുള്ളിലും എങ്ങനെയാണ് അവരെ ചേർത്തു നിർത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുതലമുറയെ വാർത്തെടുക്കുമ്പോൾ അമ്മമാരും അധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പി ടി എ പ്രസിഡൻ്റ് ശ്രീ കെ ടി Read More…
പാലായുടെ വികസനത്തിന് ബിഷപ്പ് വയലിലിന് നിർണ്ണായക പങ്ക്: പ്രൊഫ വി ജെ ജോസഫ്
പാലാ: പാലായുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് അന്തരിച്ച മാർ സെബാസ്റ്റ്യൻ വയലിൽ ആണെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. ബിഷപ്പ് വയലിലിൻ്റെ 38 മത് ചരമവാർഷികദിനത്തിൽ ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും സ്നേഹവിരുന്നും കരൂർ സ്നേഹാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അധ്യക്ഷത വഹിച്ചു സഭയുടെയും സമൂഹത്തിൻ്റെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി Read More…
പത്രിക സമർപ്പിച്ചു
ഈരാറ്റുപേട്ട: നഗരസഭയിൽ പതിനാറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സ്ഥാനാർത്തിയായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി. ഈരാറ്റുപേട്ട നഗരസഭാ വരണാധികാരിയുടെ മുമ്പിൽ ഇടതുപക്ഷ നേതാക്കളോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ്. നേതാക്കളായ കുര്യാക്കോസ് ജോസഫ്, ജിയാഷ് കരിം,റഫീഖ് പട്ടരുപറമ്പിൽ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, പി.പി.എം.നൗഷാദ്, കബീർ കിഴേടം, കെ.എൻ. ഹുസൈൻ, കെ.പി.സിയാദ്, സജീവ്,ഹസീബ് ജലാൽ, അബ്ദുൽ സലാം, സവാദ്, സക്കീർ താപി ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. Read More…
മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണം: സജി മഞ്ഞക്കടമ്പിൽ
വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം വേളങ്കണ്ണി മാതാപള്ളിയും, പ്രദേശത്തെ 600 കുടുബങ്ങളെയും സംരക്ഷിക്കും എന്ന് പറഞ്ഞ് മുനമ്പം ജനതയെ കബളിപ്പിക്കാൻ കേരളത്തിലെ എൽ ഡിഎഫും-യുഡിഎഫും (ഇന്ത്യ മുന്നണി ) മൽസരിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മുനമ്പം ജനതയോട് അത്മാത്ഥത ഉണ്ടെങ്കിൽ കേരള നിയമസഭയിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് എക കണ്ഡമായ പ്രമേയം പാസാക്കാൻ പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെടാൻ ആർജവം കാട്ടെണമെന്നും സജി ആവശ്യപ്പെട്ടു. Read More…
ചെമ്മലമറ്റം പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ -22 23 24 തിയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും വെള്ളിയാഴ്ച രാവിലെ 6 – മണിക്ക് വിശുദ്ധ കുർബ്ബാന ലദീഞ്ഞ്. 6-45 ന് – തിരുനാൾ കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ – തുടർന്ന് വി. കൂർബ്ബാന – ശനിയാഴ്ച രാവിലെ – 6 മണിക്ക് ആഘോഷമായ പാട്ടു കുർബ്ബാന കപ്പേളയിൽ -ഫാദർ തോമസ് കട്ടിപ്പറമ്പിൽ തൂടർന്ന് ലദിഞ്ഞ് തിരുസ്വരുപപ്രീതിഷ്ഠ -ഉച്ച കഴിഞ്ഞ് 3 Read More…
പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ അദാലത്തിൽ 97 പരാതികളിൽ തീർപ്പ്
കോട്ടയം : പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. രണ്ടു ദിവസമായി കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ കോട്ടയം ജില്ലാതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥർ പരാതി എടുക്കാതിരിക്കുന്ന സംഭവങ്ങൾ കമ്മിഷനു Read More…











