pala

ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…

erattupetta

എം ഇ എസ് കോളജിന് ഹരിത പുരസ്കാരം

ഈരാറ്റുപേട്ട: എം ഇ എസ് കോളജ് നടത്തിവരുന്ന ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് എ+ ഗ്രേഡോടെയാണ് എം.ഇ എസ് കോളജിന് പുരസ്കാരം ലഭിച്ചത്. തിടനാട് പഞ്ചായത്താണ് ഹരിത കേരള മിഷൻ്റെ പുരസ്കാരം എം ഇ എസ് കോളജിന് നൽകിയത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനിയിൽ നിന്ന് പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ്മി സുഹാന, റസിയ Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭ ധനസഹായം കൈമാറി

ഈരാറ്റുപേട്ട : നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് നഗരസഭ ചെയർപേഴ്സൺ കൈ മാറി. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത്‌ സൂപ്പർ വൈസർ രാജൻ, Read More…

erattupetta

ദുരന്തനിവാരണപരിശീലന പ്രോഗ്രാം

ഈരാറ്റുപേട്ട : ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണപരിശീലന പ്രോഗ്രാം കാരക്കാട് എം എം എം യു എം യു പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. അപകടങ്ങൾ ഉണ്ടാവുന്ന അടിയന്തര ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച ‘ദുരന്തനിവാരണ പരിശീലന കളരി’ തീപിടുത്തം, ഗ്യാസ് സിലിണ്ടർ മൂലം ഉണ്ടാകുന്ന ഗാർഹികാപകടങ്ങൾ, ഭക്ഷണം കുടുങ്ങൽ അടക്കമുള്ള ഏത് അപകടങ്ങളിലും ജാഗ്രതയോടെയുള്ള ഇടപെടലുകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പഠന പരിശീലന ക്ലാസ് Read More…

ramapuram

എയ്ഡ്സ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമിഖ്യത്തിൽ എയ്ഡ്ഡ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി. എയ്ഡ്സ് തടയുന്നതിനും രോഗം ബാധിച്ചുകഴിഞ്ഞാൽ എടുക്കേണ്ട ചികിത്സാ രീതികളെക്കുറിച്ചും ആകർഷകമായ രീതിയിൽ മാജിക്കിലൂടെ വിദ്യാർഥികൾക്ക് അറിവ് നൽകുവാൻ പ്രസ്തുത പരിപാടിയിലൂടെ സാധിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മജീഷ്യൻ രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. രാമപുരം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിജു റ്റി ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് ത്രേസ്യാമ്മ വി Read More…

thidanad

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം

തിടനാട്: യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു. തിടനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിടനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ തിടനാടിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് Read More…

kottayam

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ – കോർപ്പറേറ്റ് – റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കേരള പിറവി ദിനത്തിൽ കോട്ടയത്ത് ‘റബർ കർഷക കണ്ണീർ ജ്വാല’ എന്ന പേരിൽ വമ്പിച്ച റബ്ബർ കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ ഉൽഘാടനം ചെയ്തു. ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക Read More…

erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന ചതുരംഗപ്പാറ ഉല്ലാസയാത്ര ; നവംബർ 3 ന്

ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 , 9656850555.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി Read More…

poonjar

വയലാർ രാമവർമ്മ സ്മൃതി സദസ്സും, കാവ്യ സന്ധ്യയും

പൂഞ്ഞാർ: മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 49ാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും കലാസൂര്യ പൂഞ്ഞാറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ സ്മൃതി സദസും കാവ്യ സന്ധ്യയും നടത്തി. അനുസ്മരണ സമ്മേളനം പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗത്തിന്റെ മേധാവിയുമായിരുന്ന ഡോക്ടർ ഡേവിസ് സേവിയർ ഉദ്ഘാടനം ചെയ്തു. കലാസൂര്യ പൂഞ്ഞാറിന്റെ കൺവീനർ രമേഷ്ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എം കെ Read More…