general

ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി

കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ആണ് ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരു കൈകാലുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തിക്കിടക്കുന്ന ഏറ്റവും പ്രായം Read More…

mundakkayam

മുണ്ടക്കയം സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് നടന്നു

മുണ്ടക്കയം :പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്നു. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ SFS പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാല ചാവറ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പും സ്ഥാനങ്ങൾ Read More…

pala

ഐ എൻ ടി യു സി പാലാ മണ്ഡലം പ്രവർത്തക കൺവെൻഷൻ

പാലാ :ഐ എൻ ടി യു സി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി പാലാ നിയോജക മണ്ഡലം സമ്മേളനത്തിനും മഹാറാലിക്കും പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഐ എൻ ടി യു സി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സിനിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം Read More…

aruvithura

കൗമാര ചിറകിലേറി അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ കോമേഴ്‌സ് ഫെസ്റ്റ് അരങ്ങേറി

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3×3 ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ സംഘടിപ്പിച്ചിരിന്നു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും Read More…

pala

66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോ തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ Read More…

mundakkayam

മുണ്ടക്കയം സെൻ്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ്

മുണ്ടക്കയം: പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റിന് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ആതിഥ്യം വഹിക്കും. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ പങ്കെടുക്കും. ചെസ്സ് ടൂർണമെന്റ് കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നതും പൂഞ്ഞാർ എം. എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ സമ്മാനദാനം നിർവഹിക്കുന്നതുമാണ്. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ ആശംസകൾ Read More…

thalappalam

കുട്ടികളുടെ ഹരിത സഭ

തലപ്പലം: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ് മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി Read More…

poonjar

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം എസ് എം വി സ്കൂളിൽ 18 ന് തുടങ്ങും

പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ Read More…

pala

സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ

പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർ‌ക്ക് പരുക്ക്

ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി പുത്തൂരിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ ഭരണങ്ങാനത്തിനു സമീപമായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ദമ്പതികളും മറ്റക്കര സ്വദേശികളുമായ വിഷ്ണു ( 30) ലക്ഷ്മിപ്രിയ ( 28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മറ്റക്കര കോവൂർ പടിക്ക് സമീപമായിരുന്നു അപകടം.