എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. പ്രതിദിനം 350 രൂപ മാത്രമാണ് നിലവിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് DA നൽകുന്നത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ പ്രതിദിനം 500 രൂപ വരെ നൽകുന്നു. എംജി യൂണിവേഴ്സിറ്റി ഇൻ്റർ കൊളീജിയറ്റ് ടൂർണമെൻ്റുകൾ മിക്കവാറും 90% വും അഫിലിയേറ്റഡ് കോളേജുകളിലാണ് നടക്കുന്നത്. കോട്ടയത്തെ MG സർവകലാശാല ക്യാമ്പസിൽ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് ഇതിന് കാരണം. Read More…
Month: January 2026
കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് : രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് ജേതാക്കളായി
രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പത്തൊൻപതാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി. ഭാവുഷ ഭുവേഷ് , പോൾ സാക് ഷാൻ, എം ഡി എച്ച്.എസ്.എസ് കോട്ടയം ,ലോറൽ ഡോജി, അലൻ സജി സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം എന്നിവർ രണ്ടാം സമ്മാനമായ Read More…
കോടതി നടപടികൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ
ഈരാറ്റുപേട്ട : കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ Read More…
വിജയോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഉപ ജില്ലാ കായികമേളയിൽ മുരിക്കും വയൽ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 112 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും ഹയർസെക്കന്ററി /വി എച്ച്. എസ്. ഇ. വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്‌ഥമാക്കി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡി. ജെ. സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എം. സി. ചെയർമാൻ രാജേഷ് മലയിൽ വിജയികളെ ആദരിച്ചു. വി. എച്ച്. എസ്. സി. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ, പി. ടി. എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ. പി. Read More…
മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ നിന്നുള്ള അറിയിപ്പ്
മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ വിരലടയാളം പതിയാത്തവർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ സാധിക്കാത്തവർക്കും, 24.10.24 തീയതി വ്യാഴാഴ്ച രാവിലെ 9:00 മുതൽ 1 മണി വരെ പൂഞ്ഞാർ ടൗണിലുള്ള ലൈബ്രറിയിൽ വെച്ചും, ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ വെച്ചും, 24.10.24 തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെ കൊല്ലപ്പള്ളി ടൗണിലുള്ള പഞ്ചായത്ത് കെട്ടിടത്തിലും രാമപുരം Read More…
നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂർ :എംജി സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ലഡ് ലിറ്റ് ഫുട്ബോൾ കോർട്ട് സർവകലാശാലയുടെയും നാടിന്റെ പൊതുവിലുമുള്ള കായിക വളർച്ചയ്ക്ക് കരുത്തു പകരുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംജി സർവകലാശാല സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ടെൻഡർ നടപടികൾ കിഫ്ബി ആരംഭിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ വിനോദയാത്ര
അന്തിനാട്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അന്തിനാട് സ്പെഷ്യൽ സ്കൂളിലെ അമ്പതിലധികം കുട്ടികളും അവരുടെ ടീച്ചേഴ്സുമായി വാഴച്ചാൽ, ആതിരപ്പള്ളി, സിൽവർ സ്റ്റോo തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അരുവിത്തുറ ലയൺസ് ക്ലബ് അംഗങ്ങളോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിനോദയാത്ര നടത്തി. വിനോദയാത്രയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ സെബാസ്റ്റ്യൻ പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് Read More…
ലൈബ്രറികള്‍ക്ക് ഉപകരണ വിതരണം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട : 2024-25 വാര്‍ഷിക പദ്ധതിയില്‍ വിവധ ലൈബ്രറികള്‍ക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍, ടെലിവിഷന്‍, അലമാര, പ്രിന്റര്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ Read More…
കാരയ്ക്കാട്- ഇളപ്പുങ്കൽ പാലം : ഇൻവെസ്റ്റിഗേഷന് 5.32 ലക്ഷം രൂപയുടെ ഭരണാനുമതി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി സോയിൽ ടെസ്റ്റ് ഉൾപ്പെടെ സർവ്വേ നടത്തുന്നതിനും, ഇൻവെസ്റ്റിഗേഷനും, പാലം രൂപകല്പനയ്ക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു. 2024-25 സംസ്ഥാന ബഡ്ജറ്റിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി Read More…
അഖിലകേരള ഇൻറർ സ്കൂൾ ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ
കടപ്ലാമറ്റം: സെൻറ് ആൻറണീസ് ഹൈ സ്കൂളിൽ അഖില കേരള ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ സ്പെൽ ബീ 3.0 ഒക്ടോബർ 19 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ മനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മത്സരം ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ ബന്നിച്ചൻ പി.ഐ. അദ്ധ്യക്ഷനായിരുന്നു. അസി.മാനേജർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ,പി.റ്റി.എ. പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം , സ്പെൽ മാസ്റ്റർ അന്നു മരിയ മൈക്കിൾ കുര്യാക്കോസ് ,എം പി റ്റി എ പ്രസിഡൻറ് ലീന സുനിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ എയ്‍സ്‍വിൻ Read More…











