അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യൽ സയൻസ് പ്രവൃത്തിപരിചയ മേളകളിൽ അരുവിത്തുറ സെന്റ്.മേരീസ് . എൽ.പി സ്കൂൾ തിളക്കമാർന്ന വിജയമാണ് നേടിയത്. പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഫസ്റ്റ്, ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്,സയൻസ് മേളയിൽ ഓവറോൾ തേർഡ്. ഇങ്ങനെ മികച്ച വിജയമാണ് സ്കൂൾ നേടിയെടുത്തത്. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും, പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ Read More…
Month: January 2026
കമ്പ്യൂട്ടര്‍ സയൻസ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ഡേറ്റാസയന്‍സ് വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ ജിന്‍സി ജോസ് നിര്‍വ്വഹിച്ചു. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോയി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രകാശ് ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അര്‍ച്ചന ഗോപിനാഥ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആല്‍വിന്‍ സിബി, തെരേസ് ജിമ്മി, ഡെല്‍ന വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് Read More…
കാണക്കാരി ഗവ. വി. എച്ച്. എസ്. എസിലെ പുതിയ കെട്ടിടം ഇന്ന് നാടിനു സമർപ്പിക്കും
കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് Read More…
മണിമലയിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി
കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും മാറ്റിനിർത്താനോ വിസ്മരിക്കാനോ കഴിയുകയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ളോക്ക് പഞ്ചായത്തംഗം കെ.എസ്. Read More…
ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും, സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ. റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാന്ന് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. വാപ്പിച്ചി അയച്ച് കൊടുക്കുന്ന യൂറ്റുബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വിത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്. സഹോദരിയാണ് ഇത്തരം ഒരു Read More…
ആലോചനാ യോഗം ചേർന്നു
പാലാ: 42 -മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി Read More…
മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ
മുട്ടുചിറ: ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ സേവനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വിപുലീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിൽ നിന്നുള്ള എമർജൻസി ഫിസിഷ്യൻമാരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്രാ നിലവാരമുള്ള അടിയന്തര ചികിത്സ 24 മണിക്കൂറും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. ആധുനിക ചികിത്സ സൗകര്യങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. തുടർന്നു നടന്ന Read More…
കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു
കോട്ടയം: തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാംപസിൽ സ്ഥാപിച്ച കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടെന്ന നിലയിൽ അഞ്ചരക്കോടി രൂപയും നോൺ പ്ലാൻ ഫണ്ടായി 4.11 കോടിയും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ശിൽപി സി.എൻ.ജിതേഷിന് ഉപഹാരം സമ്മാനിച്ചു. മന്ത്രി വി.എൻ.വാസവൻഅധ്യക്ഷത വഹിച്ചു. കെ.ആർ.നാരായണന്റെ കുടുംബാംഗങ്ങളായ കെ.രാധാകൃഷ്ണനും ശാന്തകുമാരിയും അനാഛാദന ചടങ്ങിൽ സാക്ഷികളായി. ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി ആശംസകൾ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് ഉന്നതി ഫുഡ് പ്രോസസ്സിംഗ് പരിശീലനം
ഈരാറ്റുപേട്ട : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് പരിശീലനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 39 പേരടങ്ങുന്ന പരിശീലനം 2024 ഒക്ടോബർ 23നു ആരംഭിച്ചു 2024 നവംബർ 4നു അവസാനിക്കും.
പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഹെൽത്തി കിഡ്‌സ് പദ്ധതി ഒക്ടോബർ 25 ന് ആരംഭിക്കും
പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്‌മാർട്ട് ഗെയിം റൂം”, അടിസ്ഥാന വിദ്യാഭ്യാസത്തിന് Read More…











