general

ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുരിക്കും വയൽ ഒന്നാം സ്ഥാനത്ത്

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും,ആറ് വെങ്കല മെഡലും ആണ് വിജയികൾ കരസ്ഥമാക്കിയത്. കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്. വിജയാഘോഷം തിങ്കളാഴ്ച രാവിലെ 10.30 ന് മുരിക്കു വയലിൽ നിന്നുംറാലി ആയി Read More…

erattupetta

ഈരാട്ടുപേട്ട ബ്ലോക്ക് സാമൂഹ്യ സുരക്ഷിത ഗ്രാമം ദ്വിദിന പരിശീലനം

രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷിത ഗ്രാമം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. കില ജില്ലാ ഫെസിലിറ്റെറ്റർ ശ്രീമതി.ബിന്ദു അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി. റജീന റഫീക്ക്, റിസോഴ്സ് പേഴ്സൺമാർ, തിമാറ്റിക് എക്സ്പേട്ട്മാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ ആർ.ജി.എസ്.എ. ജില്ലാ കോർഡിനേറ്റർ സിന്ദൂര സന്തോഷ് സ്വാഗതവും ബ്ലോക്ക് തിമാറ്റിക് Read More…

teekoy

പാലാ മരിയ സദനത്തിന് തീക്കോയി ഗ്രാമപഞ്ചായത്ത് 6,23,047/- രൂപ സംഭാവന കൈമാറി

തീക്കോയി: പാലാ മരിയസദനത്തിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ വാർഡുകളിൽ നടത്തിയ പൊതുധനസമാഹരണയജ്ഞത്തിൽ 6,23,047/- രൂപ സംഭാവനയായി ലഭിച്ചു. ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയും രസീത് ബുക്കുകളും പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനത്തിന് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സന്തോഷ് മരിയസദനം നന്ദി രേഖപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ , ബിനോയ് ജോസഫ് , ജയറാണി തോമസുകുട്ടി Read More…

crime

കടനാട്ടിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന. മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച Read More…

kottayam

ശബരിമല അവലോകനയോഗം ചേർന്നു

കോട്ടയം : ശബരിമല തീർഥാടനകാലത്തിനു മുന്നോടിയായി കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. സഹകരണ-തുറമുഖം -ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 25ന് നടക്കുന്ന ശബരിമല അവലോകനയോഗങ്ങൾക്കു മുന്നോടിയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. എരുമേലിയിലെ ക്രമീകരണങ്ങൾ സംബന്ധിച്ചു ജില്ലയിലെ ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ചും വിശദമായി യോഗം ചർച്ച ചെയ്തു. പതിനായിരക്കണക്കിന് തീർഥാടകർ എത്തുന്ന എരുമേലിയിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാൻ തദ്ദേശസ്വയം Read More…

general

വിദ്യാര്‍ത്ഥികള്‍ പ്രതിബദ്ധത ഉള്ളവരാകണം : പി ജെ ജോസഫ്

തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവര്‍ സമൂഹത്തെ മറക്കുന്നവരാകരുതെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ലോകോത്തര നിലവാരമുള്ള തൊഴില്‍ പ്രാവീണ്യ കോഴ്‌സുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആരംഭിക്കേണ്ടതുണ്ട്. വിദേശ രാജ്യ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും. ഇതിനായി വിദ്യാഭ്യാസ നയ രൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും 60 – ാ മത് കെ Read More…

kottayam

ആയുർവേദത്തിൻ്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു: മോൻസ് ജോസഫ്

കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും പ്രഭുലാൽ പ്രസന്നൻ സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുർവേദം ലോകരാജ്യങ്ങളിൽ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ അവതാരകൻ ഹരി പത്തനാപുരം, നളൻ ഷൈൻ, കവി തൃക്കുന്നപ്പുഴ പ്രസന്നൻ, Read More…

general

സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം

13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ അഷ്ടാംഗ സ്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന് ജില്ലകളിൽ നിന്നും യോഗാസന, ഫ്രീ ഫ്ലോ വിഭാഗങ്ങളിലായി 8 വയസുമുതൽ 18 വയസ്സുവരെയുള്ള 400 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ നേടി മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ Read More…

thalanad

ബിജെപി പ്രതിഷേധ സമരം നടത്തി

തലനാട് :-ചാമപ്പാറ- വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തലനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ വെച്ച് പ്രതിഷേധ സമരം നടത്തി. ബിജെപി നേതാവും മുൻ MLA-യുമായ ശ്രീ. പിസി ജോർജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഒരാഴ്ച മുമ്പ് പണി തുടങ്ങുകയും ഇലക്ഷൻ കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയും ചെയ്യുകയാണുണ്ടായത്. നിരന്തരം അപകടങ്ങൾ തുടർക്കഥയായ ഈ റോഡിന്റെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. ബിജെപി ഭരണങ്ങാനം മണ്ഡലം Read More…

uzhavoor

ഉഴവൂർ മിനി സിവിൽ സ്‌റ്റേഷന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി

ഉഴവൂർ നിർമിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി. ഉഴവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി ശ്രീ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ശിലാഫലകം അനാച്ചാദനം ചെയ്തു. ഉഴവൂർ ഗ്രാമത്തിന്റെ എക്കാലത്തെയും വികസന സ്വപ്നങ്ങളിൽ ഒന്നായ ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർദ്യമാവുകയാണ്. ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു ബഹു മോൻസ് ജോസഫ് Read More…