pala

42 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ Read More…

general

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും: മന്ത്രി വി.എൻ. വാസവൻ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ജനപ്രതിനിധികളുടെയടക്കം വിപുലമായ യോഗം വിളിക്കും. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുക. ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ Read More…

kottayam

കോട്ടയം ജില്ലയിൽ കന്നുകാലി സെൻസസിന് തുടക്കം

കോട്ടയം: കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളും ശേഖരിക്കും. തെരുവ് കന്നുകാലികൾ, തെരുവുനായ്ക്കൾ, നാട്ടാനകൾ, അറവുശാലകൾ, മാംസസംസ്‌ക്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. കുടുംബശ്രീ മിഷനിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് മുഖേന നിയോഗിച്ച എ ഹെൽപ്, പശു സഖി പ്രവർത്തകരാണ് ജില്ലയിലെ 580000 വീടുകളും Read More…

pala

നേച്ചർഫിറ്റ് – സെന്റ് തോമസ് കോളേജ് കേരള സൈക്കിള്‍ പ്രയാണം

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലൂടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ സൈക്കിൾ റാലി കടന്നുപോകുന്നുണ്ട്. സൈക്കിള്‍ റാലിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനത്തിനുള്ള ജേഴ്‌സി ബർസാർ Read More…

obituary

കല്ലൂപ്പാറയിൽ വിത്സൺ (73) നിര്യാതനായി

പാലാ: ഇടനാട് കല്ലൂപ്പാറയിൽ വിത്സൺ (73) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നെല്ലിയാനി ബൈപാസിലുള്ളകീപ്പുറത്ത് റെജിയുടെ ഭവനത്തിൽ ആരംഭിച്ച് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഫിലോമിന കീപ്പുറത്ത് കുടുംബാംഗo. മക്കൾ: ബിനു, ബിജു, ബിജി. മരുമകൻ സന്ദീപ് ചെമ്പിളായിൽ.

ramapuram

കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം :മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ്സ് അസോസിയേഷൻ ‘മാക്കോമാ’ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോമേഴ്സ് ഡിപ്പാർട്ട്മെൻ്റ് പൂർവ്വ വിദ്യാർത്ഥിനി ട്രീസാ റോയ് സി.എം.എ. (യു.എസ്.) ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വകുപ്പ്മേധാവി ജോസ് ജോസഫ്. സ്റ്റാഫ് കോർഡിനേറ്റർ ജെയ്ൻ ജെയിംസ്,അസോസിയേഷൻ ഭാരവാഹികളായ ഉമേശ്വർ ഹരിദാസ്, ഗൗരി വി നായർ തുടങ്ങിയവർ പ്രസംഗിച്ചു. സി.എം.എ. (യു.എസ്.) Read More…

obituary

വെള്ളിയേപ്പള്ളി മറ്റത്തിൽ ചിന്നമ്മ ബേബി നിര്യാതനായി

പാലാ: റിട്ടയേർഡ് ഹെഡ്മാസ്റ്ററും ലേബർ ഇന്ത്യാ മുൻ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തിൽ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (27/10/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭൗതികശരീരം ഇന്ന് (26/10/2024) വൈകിട്ട് 5.30ന് സ്വവസതിയിൽ എത്തിക്കും. പരേത മേലുകാവ് നടൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, Read More…

thalappalam

ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലേ വികസനമുരടിപ്പിനെതിരേയും പഞ്ചായത്തില്‍ ജല്‍ ജീവ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി,. വാർഷിക പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം പഞ്ചായത്ത് വികസനത്തിന്റെ കാര്യത്തിൽ വളരെയേറെ പിന്നോട്ട് പോയിരിക്കുന്നെന്നും, ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് യഥാസമയം വർക്കുകൾ പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതല്‍ സമരപരിപാടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്ന് പ്രതിഷേധയുടെ ധർണയുടെ അദ്ധ്യക്ഷനും ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിപ്രസിഡണ്ടും, വാര്‍ഡ് മെമ്പറുമായ ശ്രീ സുരേഷ് പികെ പറഞ്ഞു. Read More…

general

വർണ്ണോത്സവം ; ചിത്രരചനാ മത്സരം നവംബർ 2 ന്

കൂരോപ്പട: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണോത്സവം – ചിത്രരചന മത്സരം നടത്തുന്നു. എൽ പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 2 ശനി രാവിലെ 9.30 മുതൽ ളാക്കാട്ടൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ട്രോഫിയും നൽകുന്നതാണ്. ഒക്ടോബർ 29 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ Read More…

job

നിയുക്തി 2024 തൊഴിൽമേള 26ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഒക്ടോബർ 26നു സെന്റ് ഡൊമിനിക്‌സ് കോളേജ് ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ തസ്തികകളിലായി ആയിരത്തിഅഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ സൗജന്യം. job fairരാവിലെ ഒൻപതുമണി മുതലാണ് മേള. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും, പരീക്ഷ ഫലം Read More…