kuravilangad

പ്രയുക്തി 2024: ആയിരങ്ങൾക്ക് തൊഴിൽ നൽകി ദേവമാതായിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ദേവമാതാ കോളെജ് ഈ വർഷം സംഘടിപ്പിച്ച മൂന്നാമത്തെ തൊഴിൽ മേളയാണ് പ്രയുക്തി 2024. അമ്പതിൽപരം കമ്പനികളിലായി മൂവായിരത്തോളം തൊഴിലവസരങ്ങളാണ് മേളയിൽ സജ്ജീകരിച്ചത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു. നിരവധി ചെറുപ്പക്കാർക്ക് ഇത് പ്രയോജനപ്രദമായി.മോൻസ് ജോസഫ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി.മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ Read More…

bharananganam

പന്നിപ്പനി: ഭരണങ്ങാനത്തെ ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശം

ഭരണങ്ങാനം :ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പന്നിഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവു രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നിമാംസ വിതരണവും ഇത്തരത്തിലുള്ള കടകളുടെ പ്രവർത്തനവും പാടില്ല. ഇവിടെനിന്നു പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരുത്തരവ് വരെ നിർത്തിവയ്ക്കണമെന്നും ജില്ലാ കളക്ടർ Read More…

ramapuram

അനുമോദന യോഗം നടത്തി

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ വിജയകരമായി പൂർത്തിയാക്കുവാൻ പ്രവർത്തിച്ചവരെ അനുമോഭിക്കുന്നതിനായി യോഗം ചേർന്നു. ക്യാമ്പിന് നേതൃത്വം വഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ഡോ. സജേഷ്‌കുമാർ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമെൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. മെൻറർമാരും, വോളണ്ടിയറുമായി പ്രവർത്തിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോളേജ് മാനേജർ Read More…

erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ മെമ്പർമാർക്കുള്ള കമ്മ്യൂണിറ്റി കെയർ കാർഡ് പുറത്തിറക്കി

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ – അൽ ബോർഗ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ച് പുറത്തിറക്കുന്ന കമ്യൂണിറ്റി കെയർ കാർഡിന്റെ ലോഞ്ചിങ് അൽ ബോർഗിന്റെ ദെയ്‌റ ഓഫീസിൽ വെച്ചു നടന്നു. ഈരാട്ടുപേട്ട അസോസിയേഷൻ യുഎഇ യുടെ സെക്രട്ടറി റിഫായി , എക്സിക്യൂട്ടീവ് മെമ്പർമാരായ ഹുസൈൻ ഇബ്രാഹിം ,മുഹമ്മദ് ശരീഫ് ,അസ്‌ലം കണ്ടതിൽ , അൽ ബോർഗ് ഡയഗണോസ്റ്റിക് റീജിയണൽ സെയിൽസ് മാനേജർമാരായ മസൂദ് വട്ടകയം ,നിയാസ് ഖാൻ , മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിദ്ധീഖ് ,സെയിൽസ് ഡയറക്ടർ സീറോൺ വിക്ടോറിയ എന്നിവരുടെ Read More…

thalanad

ആനുകൂല്യങ്ങൾ കർഷകരുടെ അവകാശം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തലനാട് : കൃഷി വിജ്ഞാന കേന്ദ്രവും കൃഷി വകുപ്പും ട്രൈബൽ സബ് പ്ലാൻ പദ്ധതിയിൽ സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാറും ഉൽപാദന ഉപാധികളുടെ വിതരണ ഉദ്ഘാടനവും തലനാട് പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഗ്രാമപഞ്ചായത്ത് തലം മുതൽ കേന്ദ്രസർക്കാർ വരെയുള്ള വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കർഷക സമൂഹത്തിന്റെ സമഗ്ര വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലും തലനാട് പോലുള്ള പ്രദേശങ്ങളുടെ സാധ്യതകൾ വലുതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

kottayam

കേരള കോൺഗ്രസ് എം സംസ്കാരവേദി പുസ്തക പ്രകാശനവും സാഹിത്യോത്സവവും സെമിനാറും

കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാരം വേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമായ”നാടകവേദി”എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം കെ എം മാണി ഭവനിൽ കേരള ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കും. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ ഡോ: വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശന ചടങ്ങിൽ ഡോ:സുമ സിറിയക് “നാടകവേദി”യുടെ ആദ്യപ്രതി ഏറ്റുവാങ്ങും. തുടർന്ന് “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്”എന്ന Read More…

general

സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക: സജി മഞ്ഞക്കടമ്പിൽ

നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്നാക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എറണാകുളം കോർപ്പറേഷന്റെ നിലവിലെ ഭരണസമതി അനുമതി നൽകി സ്ഥാപിച്ച ബോർഡ് അനധികൃതമായി എടുത്തു മാറ്റുവാൻ ചില നിരോധിത സംഘടനയുടെ Read More…

vakakkad

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ പ്രകാശനം ചെയ്തു

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിൽ വാകക്കാട് : വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് Read More…

poonjar

പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ

പൂഞ്ഞാർ: മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി. ഈ ശുചിത്വ യജ്ജത്തിൽ വിദ്യാർഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ്റ്റാന്റും പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ വൃത്തിയാക്കിയിരുന്നു.

Accident

ബസ് ഇടിച്ച് യുവാവിന് പരുക്ക്

വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വാ​ഗമണ്ണിൽ വച്ചായിരുന്നു അപകടം.