vakakkad

വിശുദ്ധ അധ്യാപികയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വാകക്കാട് സ്കൂളിന്

വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ Read More…

general

പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ കുട്ടികർഷകരുടെ പച്ചക്കറി കൃഷി വിളവെടുപ്പുൽസവം

പൂഞ്ഞാർ: വിഷരഹിതമായ പച്ചക്കറികൾ കുറച്ചെങ്കിലും സ്വയം ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സെൻ്റ് ആൻ്റണീസ് എൽ. പി . എസ് പൂഞ്ഞാറിലെ കുട്ടികർഷകർ. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു , ഉച്ചഭക്ഷണചുമതല നിർവഹിക്കുന്ന ശ്രീ ജോർജ് ജോസഫ് മറ്റ് അധ്യാപകർ, പാചക തൊഴിലാളി ശ്രീമതി ഷീബ കുര്യാച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വെണ്ട, വഴുതന , കോവൽ, വെള്ളരി, മത്തൻ വിവിധ തരം മുളകുകൾ തുടങ്ങിയവ നല്ല രീതിയിൽ കൃഷി ചെയ്യുന്നു. മികച്ച കർഷകൻകൂടിയായ മാനേജർ ഫാ. സിബി തോമസിൻ്റെയും രക്ഷിതാക്കളുടേയും Read More…

teekoy

തീക്കോയിൽ മരിയ സദനത്തിനായി ജനകീയ കൂട്ടായ്മ

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മരിയ സദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണ യജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1998 ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540 ൽ അധികം ആളുകൾ വസിക്കുന്നു. അനുവദനീയമായതിലും കൂടുതൽ രോഗികളും അനാഥരും ഇപ്പോൾ മരിയ സദനത്തിൽ ഉണ്ട്. കൂടുതലായി എത്തിച്ചേരുന്ന ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് Read More…

moonilavu

ജല ഗുണനിലവാര ലാബ്

മൂന്നിലവ് : നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വലിയ കുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കൻറി സ്കൂളിൽ പൊതു ജനങ്ങൾക്ക് ഉപകാരപെടുന്ന രീതിയിൽ സ്ഥപിച്ച വാട്ടർ ലാബ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് ഉത്ഘാടനം ചെയ്തു. ഈ ജലഗുണ നിലവാര ലാബ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച് കെമസ്ട്രി അധ്യാപിക ചാന്ദിനി ജേക്കബ് സംസാരിച്ചു. തുടർന്ന് Read More…

general

രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോ​ഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ Read More…

erattupetta

പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം: വ്യാപാരികൾ

ഈരാറ്റുപേട്ട: നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ. ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ Read More…

pala

60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം), ആരംഭകാല നേതാക്കളെ ആദരിച്ചു; നാടെങ്ങും പതാകകൾ ഉയർന്നു

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ . കെ.അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് Read More…

erattupetta

ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ വിദ്യാർത്ഥികൾ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ഈരാറ്റുപേട്ട: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിന്റെ ദൈനംദിനപ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും,പോസ്റ്റൽ സ്റ്റാമ്പ്, ഇല്ലെന്റ്, കവർ, പോസ്റ്റുകാർഡ് എന്നിവ പരിചയപ്പെടുകയും പോസ്റ്റുകാർഡിൽ കുട്ടികൾ കത്തുകൾ അയക്കുകയും വിദ്യാർത്ഥികൾ ജീവനക്കാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സജിത്ത് ബാബു, ബിബിൻ ബേബി, ഫസ്ന എന്നിവർ നേതൃത്വം നൽകി.

aruvithura

പ്രസിഡൻ്റിൻ്റെ ലിഫ്റ്റിൽ എം എൽ എയുടെ സ്മാഷ്; അരുവിത്തുറ വോളിക്ക് അവേശ തുടക്കം

അരുവിത്തുറ : വോളിബോൾ അവേശത്തിൻ്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്‌ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽകോളേജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു. Read More…