എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ദിവ്യക്കെതിരെ Read More…
Month: March 2026
മുനമ്പം -വഖഫ് വിഷയത്തിൽ ഇടയന്മാരെയും ആടുകളെയും ഒരുപോലെ തള്ളിക്കളഞ്ഞ ഇടത് -വലത് ജനപ്രതിനിധികൾ ; ഇനിയും ഇവരെ അരമനകളുടെ പടികയറാൻ അനുവദിക്കരുത് :അഡ്വ.ഷോൺ ജോർജ്
മലയാള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു ചെയ്തില്ല എന്ന മട്ടിൽ കൈകാര്യം ചെയ്‌ത ഒരു സംഭവമുണ്ട്. കേന്ദ്രം കൊണ്ടുവന്നിട്ടുള്ള വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായിട്ടു പ്രമേയം പാസ്സാക്കി എന്നതാണ് വാർത്ത. അതായതു കേരള കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വമായ കെ സി ബി സിയുടെ, സീറോ മലബാർ സഭയുടെ ഈ കാണുന്ന അഭിപ്രായത്തിന് പുല്ലുവിലയാണ് 140 ജനപ്രതിനിധികൾ കൊടുത്തതെന്നർത്ഥം. മുനമ്പം തീരത്തെ അറുനൂറിൽ അധികം വരുന്ന കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ വഖഫ് Read More…
വ്യത്യസ്ത അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക് ( 22) പരുക്കേറ്റു. പാലായിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചെങ്ങളം സ്വദേശി ജോസ് ജോണിന്( 60) പരുക്കേറ്റു.
കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ ഇടപെടലുകൾക്കപ്പുറം Read More…
വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോരുത്തോട്ടിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, Read More…
അരുവിത്തുറ വോളി പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കൾ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 – 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് Read More…
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് അന്തരിച്ചു
ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരണപെട്ടു. മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കം. മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് Read More…
പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ ആരംഭിച്ചു
പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു.ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു. സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം Read More…
സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും
ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുർബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കണ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും നടത്തും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് വില്ലേജും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര – പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന് പുറപ്പെടുവിച്ച Read More…
ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം: കേരള കോൺഗ്രസ് (എം)
ഈരാറ്റുപേട്ട: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ് (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ദേവസ്യാച്ഛൻ Read More…










