general

കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ; കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം സമ്മാനിക്കും

കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായി. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ Read More…

pala

മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല

പാലാ: നാല് തലമുറയായി ജീവിച്ച മണ്ണിൽ നിന്നും വഖഫ് കരിനിയമത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, Read More…

kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് തുടക്കം കുറിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം, ഫിൽക്കോസ് , ആത്മ, നാദോപാസന, കളിയരങ്ങ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തുന്ന കോട്ടയം കൾച്ചറൽ ഫെസ്റ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ വി എൽ ജയപ്രകാശ് , പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കലാമണ്ഡലം ദേവകി അന്തർജ്ജനം എന്നിവരെ Read More…

general

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

വെള്ളികുളം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ (42) ,സത്യവതി( 65), ഷീല (4 1), ഹനീഷ് കാ (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 5.30 യോടെ വെള്ളികുളം ഭാഗത്ത് വച്ചാണ് അപകടം. കുടുംബാഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Accident

പാലായിൽ വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. ഹിറ്റാച്ചി മറിഞ്ഞ് രാജുവിൻ്റെ തല റബർ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

melukavu

സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത്

മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 (ഞായാറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്. കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ‌ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷു​ഗർ Read More…

erattupetta

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം നവംബർ 2 ന്

ഈരാറ്റുപേട്ട : പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ നവംബർ 2 ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും. മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം.സിറാജ് ആമുഖ പ്രഭാഷണം നടത്തും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം Read More…

kunnonni

ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

കുന്നോന്നി : ഭാരതത്തിൻ്റെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 40ാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രാവർത്തകർ പുഷ്പാർച്ചന നടത്തി. പരിപാടികൾക്ക് വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ അനീഷ് കീച്ചേരി ഡെന്നി പുല്ലാട്ട് റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ങ്കൽ ജിമ്മി ജോസഫ് കേശവൻ മരുവത്തിങ്കൽ അലക്സ് വള്ളിയാംതടത്തിൽ സി.വി സോമൻ Read More…

pala

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് പാലായിൽ നിത്യ സംഭവമായി മാറി. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ ദുരിതത്തിലാണ്. മിക്കയിടത്തും അനധികൃത Read More…