general

‘കുറ്റകൃത്യം മറച്ചുവെച്ചു’; അന്‍വറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷോണ്‍ ജോര്‍ജ്

കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ന് രാവിലെ ഇമെയില്‍ വഴി ഡിജിപിക്കാണ് പരാതി നല്‍കിയത്. എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ബിഎൻഎസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ Read More…

pala

പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം

പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബി​ഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. Read More…

pala

ജോൺസി നോബിൾ അനുസ്മരണയോഗം നടത്തി

പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ, ആർ മനോജ്, എൻ സുരേഷ്, ചാക്കോ തോമസ്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, വിസി പ്രിൻസ്, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ, പിഎൻആർ Read More…

general

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ച് 62 കാരി മരിച്ചു

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.

chemmalamattam

ഓർമ്മകളുടെ തിരുമുറ്റത്ത് അവർ വീണ്ടും അധ്യാപകരാകുന്നു

ചെമ്മലമറ്റം: ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒരിക്കൽ കൂടി അധ്യാപകരാകുന്നു. ചെമ്മലമറ്റം അധ്യാപക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട അധ്യാപകദിന ആഘോഷം. സ്കൂളിൽ നിന്നും വിരമമിച്ച അധ്യാപകർ ഒരിക്കൽകൂടി അധ്യാപകരായി ക്ലാസ്സുകളിൽ എത്തും. ഹാജർ ബുക്കും ചോക്കുമായി ക്ലാസ്സുകളിൽ എത്തുന്ന പുതിയ അധ്യാപകരെ വിദ്യാർത്ഥികൾ വരവേൽക്കും. അധ്യാപകദിനത്തിൽ ഒരിക്കൽകൂടി അധ്യാപകരായി അവർ എത്തുബോൾ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കും. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരവ് ഒരുക്കിയിട്ടുണ്ട്. സ്നേഹകൂടാരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ Read More…

general

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നിയോജക മണ്ഡലം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും

പുതുപ്പള്ളി : സ്കൂൾ കോളേജുകളിൽ നടക്കുന്ന ലഹരി ഉപയോഗം നമ്മുടെ തലമുറയെ ശക്തമായി ബാധിക്കുമെന്നും അത് നിർമാർജനം ചെയ്യുന്നതിൽ വേണ്ടി സർക്കാരും പൊതുജനങ്ങളും ഒരുമിച്ചു അവസാനിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും, നമ്മൾ ആരാധിക്കുന്ന ചലച്ചിത്ര രംഗത്തുള്ളവർ പോലും ലഹരിക്ക് അടിമയാകുന്നത് ഏറെ വേദനജനകമാണെന്നും ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നിയോജക മണ്ഡലം സമ്മേളനവും സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിർമാർജനം ചെയ്യുന്നതിന് വേണ്ടി മീനടം Y.M.C.A ഹാളിൽ സംഘടിപ്പിച് സെമിനാറും ഉദ്ഘാടനം ചെയ്ത് Read More…

aruvithura

അരുവിത്തുറ കോളേജിൽ അദ്ധ്യാപകദിനാചരണം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും പൊളിറ്റിക്കസ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോറെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു. കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ Read More…

ramapuram

ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2024 -25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണർകാട് സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ സനീജു എം. സാലു നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ് ജെസ്‌വിൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു.

obituary

ആലയ്ക്കപ്പറമ്പിൽ മേരി ജോർജ് നിര്യാതയായി

വേലത്തുശ്ശേരി : ആലയ്ക്കപ്പറമ്പിൽ ജോർജ് അബ്രാഹത്തിൻറെ (വക്കച്ചൻ) ഭാര്യ മേരി ജോർജ് (74 ) നിര്യാതയായി. സംസ്കാരം നാളെ 05.09.2024 (വ്യാഴം) 3:00 പി.എം. ന് മാവടി സെൻറ് സെബാസ്ററ്യൻസ് പള്ളിയിൽ. പരേത ഇടമറുക് പരുന്തുവീട്ടിൽ കുടുംബാംഗം. മക്കൾ : ബിനു ജോർജ് (അസി. പ്രൊഫസർ മാർ ആഗസ്തീനോസ് കോളേജ് രാമപുരം, ബീനാ ബെന്നി മരുമക്കൾ : ബെന്നി സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കാഞ്ഞിരമറ്റം (ബ്രില്യൻറ് സ്റ്റഡി സെന്റർ പാലാ) വിൽസിമോൾ ഫ്രാൻസീസ് മാരിപ്പുറത്ത് മേലുകാവ് മറ്റം. പരേതയായ Read More…

poonjar

ഭൂമികയുടെയും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും കർമ്മപദ്ധതിയ്ക്ക് തുടക്കമായി

കാലവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാൻ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഔദ്യോഗിക സംവിധാനങ്ങളും ജനകീയ പ്രവർത്തനങ്ങളും കൈകോർക്കുമ്പോൾ പൂഞ്ഞാറിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും എം.എൽ. എ പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റൂറൽ ക്യാമ്പ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ തോമസ് വേങ്ങാലുവെക്കൽ മുഖ്യപ്രഭാഷണം Read More…