erattupetta

ഗുരു സ്മേരം   അധ്യാപക ദിനാചരണം

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫ്ൻ്റെ ആഭിമുഖ്യത്തിൽ ഗുരു സ്മേരം എന്ന പേരിൽ അധ്യാപകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം പി ലീന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈ അധ്യയനവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന റ്റി കെ ഷമീമ ,ഡോക്ടർ കെ എം മഞ്ജു എന്നീ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് സ്കൂൾ ലീഡർ, സാഫ് പ്രതിനിധി എന്നിവർ ആദരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി അവർ Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലി പഞ്ചായത്തിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൺജിത്ത് ജി മീനാഭവൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ് എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ കുടുംബത്തിനു താക്കോൽ കൈമാറി. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ Read More…

moonilavu

വലിയകുമാരമംഗലം സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുമാരി.റോസ്മോൾ റെജി, മാസ്റ്റർ. കാശിനാഥ് എം.ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുമാരി.ആൻലിയ മരിയ ബെന്നി, കുമാരി. ആൻലിഡ മരിയ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ആശംസാഗാനം ആലപിച്ചു. കുമാരി. എൽസാ മാത്യുവിന്റെ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർ അധ്യാപകരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈനി ജോസഫ് കുട്ടികൾക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.

general

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുത് : രാജേഷ് വാളിപ്ലാക്കൽ

കടനാട് : വിദ്യാർഥികളുടെ സ്വഭാവരൂപീകരത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കടനാട് വലിയകുന്നേൽ ജോയി സാറിനെയും ചിന്നമ്മ ടീച്ചറിനെയും ഭവനത്തിലെത്തി ആദരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ പകർന്നു നൽകുന്ന മൂല്യങ്ങൾ, ആധുനിക കാലഘട്ടത്തിലെ ഒരു ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി ഈ രൂരിക്കൽ, പ്രസാദ് വടക്കേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

melukavu

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലോക അധ്യാപകദിനം ആചരിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5 ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് ആറ് അധ്യാപകരെ ആദരിച്ചു. മേലുകാവ് ഹെന്ററി ബേക്കർ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരപരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉത്ഘാടനം ചെയ്യുകയും, കോളേജ് ബർസാർ റവ: സൈമൺ പി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജി എസ് ഗിരീഷ്കുമാറിനെ ക്ലബ് Read More…

pravithanam

വന്ദ്യ ഗുരുഭൂതർക്ക് സ്നേഹാദരങ്ങൾ നേർന്ന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ ഇളം തലമുറ

പ്രവിത്താനം : അധ്യാപക ദിനത്തോടനുബന്ധിച്ച്‌ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥികളും, പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരേ ആദരിച്ചു. പാലാ രൂപതയുടെ മുൻ വികാരി ജനറാൾ , പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പൾ, മാനേജർ എന്നീ ചുമതലകൾ വഹിച്ചിരുന്ന ഫാദർ ഈനാസ് ഒറ്റത്തെങ്ങുകൽ, പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ, പാലാ കത്തീഡ്രൽ വികാരി എന്നീ ചുമതലകൾ വാഹിച്ചിരുന്ന ഫാദർ അലക്സ് കോഴിക്കോട്ട് എന്നിവരെയാണ് അധ്യാപക Read More…

kozhuvanal

അധ്യാപക ദിനത്തിൽ ഗുരുശ്രേഷ്ഠർക്ക് ആദരവ് അർപ്പിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ

കൊഴുവനാൽ : ദേശീയ അധ്യാപക ദിനത്തോടു ബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിലെ പൂർവ്വാധ്യാപകരായിരുന്ന ഗുരു ശ്രേഷഠർക്ക് അധ്യാപക അനധ്യാപകരും വിദ്യാർഥി പ്രതിനിധികളും ആദരവർപ്പിച്ചു. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം.എൽ.ജോസ്, സ്കൂളിലെ മുൻ അധ്യാപികയും കാഞ്ഞിരത്താനം സെൻ്റ് ജോൺ എച്ച് എസ് ഹെഡ്മിസ്ട്രസുമായിരുന്ന ശ്രീമതി വി.ജെ. അന്നക്കുട്ടി എന്നിവരെ ഭവനത്തിലെത്തി ആശംസകൾ അറിയിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപിക ഷാൽവി ജോസഫ്, സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ Read More…

ramapuram

അധ്യാപകദിനം ആചരിച്ചു

രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപക ദിനം ആചരിച്ചു. കോളേജ് മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഫാ തോമസ് വെട്ടുകാട്ടിൽ .ഫാ. ജോർജ് പറമ്പിത്തടം,ഫാ അബ്രാഹം കക്കാനിയിൽ, ഫാ ജോവാനി കുറുവാച്ചിറ, ഫാ.ജോൺ മണാങ്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം Read More…

aruvithura

അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. Read More…

amparanirappel

അധ്യാപക ദിനാചരണം നടത്തി

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ. പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം നടത്തി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പൂർവ്വ അധ്യാപകരായ ശ്രീമതി.റോസമ്മ പുളിക്കിയിൽ, ശ്രീമതി.ലാലി സെബാസ്റ്റ്യൻ,സി.ജാൻസി FCC എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേ അരിഞ്ഞാണിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.മിനിമോൾ തോമസ്, പഞ്ചായത്തംഗങ്ങളായ ശ്രീമതി.പ്രിയ ഷിജു, ശ്രീമതി.ഓമന രമേശ്, PTA പ്രസിഡന്റ് ശ്രീ.ബിനു ജോസഫ്, അധ്യാപക പ്രതിനിധി അലീന തോമസ് എന്നിവർ സംസാരിച്ചു.