erattupetta

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ് തുടങ്ങിയവർ സംസാരിച്ചു.

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ “ഫിഫ്ത്ത് എസ്റ്റേറ്റ്” മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം “കണ്ണൂർ സ്ക്വാഡ്” തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി നിർവഹിച്ചു. നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്.. മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ Read More…

pravithanam

പ്രവിത്താനത്തു വരൂ, ഓണോത്സവ് 2024 ൽ പങ്കെടുക്കൂ

പ്രവിത്താനം: കേരള വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിന്റെ നേത്യത്വത്തിൽ ഓണോത്സവ് 2024 നടത്തപ്പെടുകയാണ്. ടൗണിന് ഉണർവ്വും സന്തോഷവും പ്രധാനം ചെയ്യുക, ഐതീഹ്യം നിലനിർത്തുക, മത-രാഷ്ട്രീയ സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യമായി പ്രവിത്താനത്തെ വ്യാപാരി സമൂഹത്തിൻ്റെ നേത്യത്തത്വൽ ജനകീയ സംയുക്ത സമതികളാൽ (വ്യാപാരി വ്യവസായി, വിവിധ കക്ഷി രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, ഡ്രൈവേഴ് യൂണിയനുകൾ, തൊഴിലാളി യൂണിയൻ, മറ്റ് ഇതര സംഘടനകൾ, നാട്ടുകാർ) സെപ്റ്റംബർ 12.ം തീയതി നടത്തപ്പെടുകയാണ്. രാവിലെ 9.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് Read More…

general

കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ Read More…

kottayam

വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു Read More…

erattupetta

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി

ഈരാറ്റുപേട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചാണ് ഓണം ഫെയർ. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം Read More…

kaduthuruthy

കടുത്തുരുത്തിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സംശയം

കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എ‌‌ട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

kottayam

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കും

കോട്ടയം :അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോട്ടയം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി നീങ്ങിയാൽ ആഗ്രഹിച്ച ഫലമുണ്ടാകില്ല. എല്ലാ മേഖലയിലും ഇതിന്റെ സന്ദേശമെത്തിക്കണം. രാഷ്ട്രീയപാർട്ടികൾ, സന്നദ്ധസംഘടനകൾ, മത സാമുദായിക സംഘടനകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവയെല്ലാം കൂടിച്ചേർന്നുകൊണ്ട് പരിപാടി വിജയിപ്പിക്കണം. Read More…

Accident

പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മുണ്ടക്കയം : പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന് സമീപമായിരുന്നു അപകടം.

teekoy

തീക്കോയിൽ ആയുഷ് – വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

തീക്കോയി : വയോജനങ്ങളുടെ ക്ഷേമത്തിനായി നാഷണൽ ആയുഷ് വിഷനും, ഹോമിയോപ്പതി വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: Read More…