കൊഴുവനാൽ :വർണ്ണാഭമായ ഓണാഘോഷവുമായി ഇത്തവണയും കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂൾ. പഴമയുടെ ഗരിമ നിലനിർത്തിക്കൊണ്ട് തനത് ആഘോഷങ്ങളുമായി സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിലെ ഓണാഘോഷം ഓണനിലാവ് 2K24 ശ്രദ്ധേയമായി. ആകർഷകങ്ങളായ നാടൻകലാരൂപങ്ങളും ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും കൊഴുവനാലിന്റെ വീഥികളെ ആഘോഷത്തിമിർപ്പിൽ ആറാടിച്ചു. കുട്ടിപ്പുലികളും പുലി വേട്ടക്കാരും മാവേലി മന്നനും വാമനനും മലയാളിമങ്കയും കേരള ശ്രീമാനും തിരുവാതിരയും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് ഓണവിരുന്നായി. പുലികളെ പിടിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഇറങ്ങിയ കുട്ടിവേട്ടക്കാർ കാഴ്ചക്കാരിൽ കൗതുകവും Read More…
Month: January 2026
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു
ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് Read More…
തീക്കോയിൽ കുടുംബശ്രീ ഓണ വിപണന മേള ആരംഭിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തും, കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ തിരുവോണത്തിന് മുന്നോടിയായി ഓണവിപണമേള പഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ചു. മൂന്ന് ദിവസത്തേക്കാണ് ഓണവിപണി ഒരുക്കിയിട്ടുള്ളത്. എല്ലാവിധ പച്ചക്കറി സാധനങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഇന്ന് ഒറ്റയീട്ടി സാംസ്കാരിക നിലയത്തിലും ഓണവിപണി ഉണ്ടായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഓണവിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് Read More…
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ട് ആകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിക്കുന്ന് എസ് ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ഐ ഡി കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ് Read More…
തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണിയും സേവനാ ഇക്കോഷോപ്പിൽ കർഷക ചന്തയും ആരംഭിച്ചു
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിനോട് അനുബന്ധിച്ചുള്ള കൺസ്യുമർ സ്റ്റോറിലാണ് ഓണം വിപണി. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സബ്‌സിഡി കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്. സഹകരണ ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ നിർവഹിച്ചു. അതോടൊപ്പം സംസ്ഥാന കൃഷി വകുപ്പിന്റെയും തീക്കോയി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തീക്കോയി സഹകരണ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പഴം Read More…
തീക്കോയിൽ സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തും തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് സൗജന്യ രക്ത പരിശോധനയും, മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്,ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പ്രൈസ് അനി എബ്രഹാം,ഡോ. അർച്ചന ലൂസി ജോയ്, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി Read More…
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തി. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ Read More…
കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ നിര്യാതയായി
അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.
സര്‍ക്കാരിന്റേത് അപ്രഖ്യാപിത മദ്യനയം; പൊതുസമൂഹം ചെറുത്തുതോല്പ്പിക്കണം : പ്രസാദ് കുരുവിള
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും Read More…
ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം
അരുവിത്തുറ : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.











