pala

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് പാലായിൽ പ്രാർഥനാപൂർണമായ തുടക്കം

പാലാ: സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ പ്രാർഥനാപൂർണമായ തുടക്കം. സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തി. വൈകിട്ട് അഞ്ചരയോടെ ആരാധനയും ജപമാലയും നടന്നു. അസംബ്ലിക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ.ജോജി കല്ലിങ്കൽ വിശദീകരിച്ചു. സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി മുൻ അംസംബ്ലിയുടെ റിപ്പോർട്ടിങ് നടത്തി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അസംബ്ലി Read More…

general

സൗജന്യ രക്തപരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും

കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും നടത്തുന്നു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഓഗസ്റ്റ് മാസം 24ാം തീയതി ഉച്ച കഴിഞ്ഞ് 2 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഗോപിനാഥപിള്ളയാണ് ക്ലാസ് നയിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതികൾ, വ്യായാമ കുറവ്, ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് നമ്മുടെ സമൂഹത്തിൽ ജീവിതശൈലി Read More…

bharananganam

വിശുദ്ധ അൽഫോൻസാ ജന്മശദാബ്ദി സ്മാരക പതിനാറാമത് അഖിലകേരളാ പ്രസംഗമത്സരം “എലോക്വൻസിയ – 2024 “

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച്, എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രസംഗമത്സരം ഈ വർഷം ആഗസ്റ്റ് 31 ശനി രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. ഒന്നും രണ്ടും ക്ലാസ്സുകൾ (‘എ’ വിഭാഗം) മൂന്നും നാലും ക്ലാസ്സുകൾ (‘ബി’ വിഭാഗം ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ആഗസ്ററ് 26 തിങ്കൾ, വൈകിട്ട് 05 മണിക്ക് മുൻപായി 9497899971 എന്ന നമ്പറിൽ വാട്സ്ആപ്പിൽ നൽകി രജിസ്റ്റർ Read More…

moonilavu

നെൽസൺ ഡാന്റേ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റിൽ സെന്റ്. എഫ്രേംസ് മാന്നാനം ജേതാക്കൾ

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന നെൽസൺ ഡാന്റേ സാറിന്റെ അനുസ്മരണാർത്ഥം നടത്തിയ പ്രഥമ ഷട്ടിൽ ടൂർണമെന്റിൽ മാന്നാനം സെന്റ്. എഫ്രേംസ് സ്കൂൾ ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്ലാശനാൽ സെന്റ്. ആന്റണീസ് സ്കൂളിനെ അവർ കീഴടക്കി. പാലാ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ഫാ.എബിച്ചൻ T.P, പി.റ്റി.എ പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, ശ്രീ.ആമോദ് Read More…

kanjirappalli

മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ് : ഇന്റെർവ്യൂ നാളെ

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഫാർമസി വിഭാഗത്തിൽ നിലവിൽ ഉള്ളതും, വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുമുള്ള ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള ഇന്റർവ്യൂ നാളെ (23 ഓഗസ്റ്റ് 2024, വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ നടക്കുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തിപരിചയമുള്ള ഫാർമസി ഡിപ്ലോമ / ബിരുദ യോഗ്യത (ഡി..ഫാം, ബി.ഫാം, എം..ഫാം) ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400865181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

general

എൻ എസ് എസ് ദ്വിദിന ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24ന് (ശനിയാഴ്ച )10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിക്കുന്നു. പി ടി എ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. വയനാട് ദുരിതബാധിതർക്കുള്ള സഹായം നൽകുവാനുള്ള വിവിധ ചലഞ്ചുകൾ ക്യാമ്പിന്റെ മുഖ്യ അജണ്ടയാണ്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, ജെൻഡർ പാർലമെന്റ്, അനാഥാലയ സന്ദർശനം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം Read More…

general

വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മുലയൂട്ടൽ ബോധവത്കരണ ക്ലാസ്

മല്ലപ്പള്ളി: 2024ലെ അന്താരാഷ്ട്ര മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മൂലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ, സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ 23/08/2024 വെള്ളിയാഴ്ച (നാളെ) തുരുത്തിക്കാട് ബി എ എം കോളജിൽ വച്ച് ബോധവത്കരണ ക്ലാസ് നടക്കുന്നതാണ്. തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ Read More…

obituary

അന്നമ്മ ജോർജ് പുതുക്കുളങ്ങര നിര്യാതയായി

തീക്കോയി: പുതുക്കുളങ്ങര അന്നമ്മ ജോർജ് (85) അന്തരിച്ചു. ഫാ. ആൻറണി പുതുക്കുളങ്ങരയുടെ മാതാവാണ്. ഭർത്താവ്: പരേതനായ പി.പി.വർക്കി. ഭൗതിക ശരീരം ശനിയാഴ്ച (24/ 8/ 2024) വൈകിട്ട് വീട്ടിൽ എത്തിക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഞായർ (25/ 8/ 2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

pala

പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി 2024 ഓഗസ്റ്റ് 25 ഞായർ മുതൽ സെപ്തംബർ 8 ഞായർ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉ ണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. റവ. ഫാ. ജിസൺ Read More…

vakakkad

വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിന് തുടക്കമായി

വാകക്കാട് : മാതാപിതാക്കൾക്ക് വിവിധ ഓൺലൈൻ സേവനങ്ങളെ കുറിച്ച് അറിവ് പകർന്നു കൊടുക്കുന്നതിനായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ബെയ്സിക് ഇ ലേണിങ് ഫോർ പേരൻ്റ്സ് എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോരുത്തരുടെയും കൈവശമുള്ള മൊബൈൽ വഴി ചെയ്യാവുന്ന വിവിധ കാര്യങ്ങൾക്കായി പല ഓഫീസുകളും കമ്പ്യൂട്ടർ സെൻ്ററുകളുമൊക്കെ കയറിയിറങ്ങുന്ന Read More…