kunnonni

കുന്നോന്നിൽ ഇനിയും വികസന പ്രവർത്തികൾക്ക് ഫണ്ട് അനുവദിക്കും: അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കുന്നോന്നി: മേഖലയുടെ സമഗ്ര വികസനത്തിനായി കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കേരള കോൺഗ്രസ് എം കുന്നോന്നി വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വാർഡ് പ്രസിഡണ്ട് ജോണി മുണ്ടാട്ട് അധ്യക്ഷത വഹിച്ചു.. സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സണ്ണി വടക്കേമുളഞ്ഞനാൽ , മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, മണ്ഡലം Read More…

erattupetta

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ

ഈരാറ്റുപേട്ട: റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ. എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന. നാളെ വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു. ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു.

crime

മൊബൈൽ ഫോൺ സംബന്ധിച്ച തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

പൊൻകുന്നം: മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്. രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ Read More…

kottayam

27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന / കാർട്ടൂൺ മത്സരങ്ങൾ

ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് Read More…

pala

ബ്രിട്ടീഷ് എം.പി സോജൻ ജോസഫ് കേരള കോൺ.(എം) ചെയർമാൻ ജോസ്. കെ.മാണി എം.പിയെ സന്ദർശിച്ചു

പാലാ: കോട്ടയം കൈപ്പുഴ സ്വദേശിയും ബ്രിട്ടീഷ് പാർലമെൻറ് അംഗവുമായ പ്രഥമ മലയാളി സോജൻ ജോസഫ് പാലായിൽ എത്തി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയെ സന്ദർശിച്ചു. യു.കെയിലെ മലയാളി സമൂഹത്തിന് ഔദ്യോഗിക തലത്തിൽ ഒരു സഹായിയെ ലഭിച്ചതായി ജോസ്.കെ.മാണി പറഞ്ഞു. വളരെ സ്നേഹോഷ്മളമായ ഒരു കൂടികാഴ്ചയായിരുന്നുവെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. എംപിയായ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഇത്തരം ഒരു സൗഹൃദ സന്ദർശനം നടത്തിയസോജൻ ജോസഫിന് ജോസ്.കെ.മാണി ആശംസകൾ നേർന്നു.

general

മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി. പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ . ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു Read More…

Blog general

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ NSS ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ നടന്നു. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രതീഷ് വിഎസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. വയനാടിന് ഒരു കൈത്താങ്ങിന്റെ ഭാഗമായി വിവിധ ചലഞ്ചുകൾക്ക് തുടക്കം കുറിച്ചു. മോട്ടിവേഷൻ ക്ലാസുകൾ, ജെൻഡർ പാർലമെന്റ്, Read More…

Accident

കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ പാലാ ഏഴാശ്ശേരി സ്വദേശി മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻചാടി കയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്. തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോളാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5 Read More…

pala

റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലാ : റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്. ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്. അമ്മ: ശാലിനി Read More…