മുണ്ടക്കയം :എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട, കൊട്ടാരം കട, നൂറ്റിപ്പതിനാറ് , ഇരുമ്പൂന്നിക്കര, തുമരം പാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ചെറുകിട,നാമ മാത്ര കൃഷിക്കാർക്ക് കാലങ്ങളായി അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും മലയോര മേഖലകളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി നിരന്തരമായ സമരങ്ങളും നടന്നുവന്നിരുന്നു. വനം വകുപ്പിന്റെ തടസ വാദങ്ങളും മറ്റ് Read More…
Month: August 2025
തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം സംഘടിപ്പിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ,,+2 പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളികുളം സെന്റ് ആന്റണിസ് ഹൈസ്കൂൾ, തീക്കോയി ഗവ ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2024 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപിടായിൽ വയനാട്ടിൽ ഉരുൾപൊട്ടൽ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച Read More…
പാലാ സെന്റ് തോമസ് കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ശ്രീമതി നിഷാ ജോസ് കെ മാണി നിർവഹിക്കുകയും, മോട്ടിവേഷൻ ക്ലാസ് നടത്തുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ മുൻ ഗവർണ്ണർ MJF ലയൺ ഡോക്ടർ Read More…
ഡിജികേരളം പരിശീലന പരിപാടി
കോട്ടയം: സംസ്ഥാനത്തു 14 വയസിനു മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് കൊണ്ടുവരുന്ന ‘ഡിജികേരളം’ പദ്ധതിയുടെ കോട്ടയം ജില്ലയിലെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കഷേൻ, വൈദ്യുതി, വാട്ടർബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് പദ്ധതി Read More…
സ്വാതന്ത്ര്യദിനപരേഡ്: 22 പ്ലാറ്റൂണുകൾ പങ്കെടുക്കും
കോട്ടയം: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിക്കാൻ ജില്ലാ കളക്ടർ ജോൺ വി.സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡിൽ 22 പ്ലാറ്റൂണുകൾ പങ്കെടുക്കും. പോലീസിന്റെ മൂന്നു പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളും പരേഡിൽ പങ്കെടുക്കും. എൻ.സി.സി.യുടെ ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്നു പ്ലാറ്റൂണുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്ക്രോഡിന്റെ രണ്ടു പ്ലാറ്റൂണുകൾ എന്നിവയ്ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും ഉണ്ടാകും. ഓഗസ്റ്റ് 11,12,13 Read More…
വയനാട് ദുരന്തം; 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി. ശിവൻകുട്ടി
വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു. മഹാദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 289 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ Read More…
മണ്ണിടിച്ചിൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
മുണ്ടക്കയം :ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലൻപാറയിൽ മണ്ണിടിച്ചിൽ ഭീക്ഷണിയും, ഭൂമിയിൽ മുഴക്കവും ഉണ്ടായതിനെ, തുടർന്ന് സമീപത്തുള്ള കുടുംബങ്ങളെ അംഗൻവാടിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് മാറ്റിപാർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ, ഹേമന്ത് ശ്രീനിവാസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തി.
സ്‌കൂൾ സമയം എട്ടുമുതൽ ഒരു മണിവരെയാക്കാൻ ശുപാർശ
സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം Read More…
പെരുന്നിലം പുളിമൂട്ടിൽ പി.ജെ.കുര്യാക്കോസ് നിര്യാതയായി
അരുവിത്തുറ: പെരുന്നിലം പുളിമൂട്ടിൽ പി.ജെ.കുര്യാക്കോസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 -30 ന് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഭാര്യ: സെലിൻ അരുവിത്തുറ മഠത്തിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, അലക്സ് ,ഷാലി . മരുമക്കൾ: ജോയി, സ്വപ്ന, ജോസ്.
ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി
തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ് : സാരഥി സംഗമം 24 : അഡ്വ : ദേവസ്യ കാപ്പൻ മെമ്മോറിയൽ ഹാളിൽ നടത്തി . മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രൊഫ : ജെസി ആൻ്റണി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ . റോയി കണ്ണൻ ചിറ സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , Read More…