മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് എകെ ആന്റണി പറഞ്ഞു. 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും Read More…
Month: August 2025
കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക്
കോട്ടയം: ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
അരുവിത്തുറ കോളജിൽ പ്ലേയ്സ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐടി ഡീൻ ഡോ. എബിൻ രാജ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ വിവിധ സാധ്യതകളെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസർ ഫാ. ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി. ജോർജ്,ഡോ. ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളജിലെ പ്ലേയ്സ്മെന്റ് സെൽ വഴി Read More…
ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: ടോറസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ കുമ്മണ്ണൂർ സ്വദേശി സുബിനെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.45 ഓടെ മുത്തോലി പാലത്തിനു സമീപമായിരുന്നു അപകടം.
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. അധ്യാപകരായ ഡോക്ടർ ജെൻസി, രേഖാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
‘കൈകോർക്കാം ലോകസമാധാനത്തിനായി’ ഹിരോഷിമ – നാഗസാക്കി ദിനാനുസ്മരണം
നീലൂർ: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു. ക്രിസ്റ്റ മരിയ മാത്യു, അക്ഷര സന്തോഷ്, നെബിൻ മജു, ആഞ്ജലീന എലിസബത്ത് ഷെൽവി , അലോണ സലേഷ്, പൂജ മോൾ ബി, അക്ഷര സുനിൽ, അനഘ പ്രവീൺ എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപക ശ്രീമതി ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പ്രവർത്തനങ്ങൾ നടന്നത്. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രേഖചിത്രത്തിൽ കുട്ടികൾ പ്രാർത്ഥനാപൂർവ്വം ഒപ്പുവെച്ചു. ഹിരോഷിമ – നാഗസാക്കി Read More…
മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ച ചാർലി ഐസക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
മൂന്നിലവ്: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്ന് രാജിവെച്ച് മാണി ഗ്രൂപ്പിലെത്തിയ ചാർലി ഐസക് യു .ഡി.എഫ്. പിന്തുണയോടെ മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി. മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ചാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ചാര്‍ളി ഐസക് പ്രസിഡന്റായത്. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ‘ചെണ്ട’ ചിഹ്നത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായാണ് ചാര്‍ളി മൂന്നിലവ് പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്ന് ജയിച്ചത്. പിന്നീട് 2022 ഫെബ്രുവരിയില്‍ ഇയാള്‍ മാണി ഗ്രൂപ്പിലേക്ക് കൂറുമാറുകയായിരുന്നു. മാണി ഗ്രൂപ്പിലെത്തിയ ചാര്‍ളിയ്ക്ക് യൂത്ത് ഫ്രണ്ട് (എം) Read More…
ഹിരോഷിമാ ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച് എസ്സിലെ കുട്ടികൾ
കൊഴുവനാൽ : ഹിരോഷിമാദിനത്തിൽ, സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ, പുഷ്പാർച്ചന നടത്തി അകാലത്തിൽ പൊലിഞ്ഞുപോയ ജനസഞ്ചയത്തിന് സ്കൂൾ വിദ്യാർഥികൾ ആദരാജ്ഞലികൾ അർപ്പിച്ചു. സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ്, സോഷ്യൽ സയൻസ് ക്ലബ്ബ് പ്രസിഡൻ്റ് അൻസൽ മരിയ തോമസ്, സെക്രട്ടറി ജനിഫർ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബ് രക്ഷാധികാരി ഷാൽവി ജോസഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, ജീനാ ജോർജ്, സണ്ണി Read More…
ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം
ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് ദിവസം Read More…
വയനാട് ദുരന്തം : പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ക്നാനായ കാത്തലിക് യൂത്ത് ലീഗ്
വയനാട് മേപ്പാടി,മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈത്താങ്ങാകുവാൻ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ യുവത. ദുരിത ബാധിതരായി ക്യാമ്പുകളിലും, മറ്റിടങ്ങളിലുമായി കഴിയുന്നവർക്ക് സഭ സംവിധാനങ്ങളോട് ചേർന്നു പുനരധിവാസം (ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം etc…)ലഭ്യമാക്കുവാൻ കെ സി വൈ എൽ കോട്ടയം അതിരൂപത നേതൃത്വം നൽകാൻ കെ സി വൈ എൽ അതിരൂപത സിന്ഡിക്കേറ്റ് യോഗം തീരുമാനിക്കുകയും kcyl പുനരാധിവാസ ഫണ്ട് രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. Kcyl അതിരൂപത പ്രസിഡന്റ് Read More…