sporrts sports

അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും. ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ Read More…

kottayam

കോട്ടയത്തിന് ടെർമിനൽ സ്റ്റേഷൻ പദവി വേണം, മെട്രോ വൈക്കത്തേക്ക് നീട്ടണം: ഫ്രാൻസിസ് ജോർജ്

കോട്ടയം : ടെർമിനൽ സ്റ്റേഷൻ പദവിയിലേക്കു കോട്ടയത്തെ ഉയർത്തണമെന്നു ഫ്രാൻസിസ് ജോർജ് എംപി ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. മധ്യകേരളത്തിലെ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണു കോട്ടയമെന്നും എംപി പറഞ്ഞു. കൊച്ചി മെട്രോ വൈക്കം വരെ നീട്ടണമെന്നും എംപി ആവശ്യപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അകലെയാണു വൈക്കം ടൗൺ. വൈക്കം നഗരത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ട് വൈക്കം നഗരത്തിലേക്ക് വൈക്കം റോഡ് സ്റ്റേഷനിൽനിന്നു പുതിയ റെയിൽവേ ലൈൻ Read More…

moonilavu

വെടക്കാക്കി തനിക്കാക്കുക എന്ന കേരള കോൺഗസ്സ് (എം) ന്റെ ലക്ഷ്യം മൂന്നിലവിൽ പാളിയിരിക്കുകയാണെന്ന് പി.എൽ.ജോസഫ്

മൂന്നിലവ് :വെടക്കാക്കി തനിക്കാക്കുക എന്ന കേര ള കോൺഗസ്സ് (എം) ന്റെ ലക്ഷ്യം പാളിയിരിക്കുകയാണെന്ന് മുൻ പഞ്ചായത്തു പ്രസിഡന്റ് പി.എൽ.ജോസഫ്.മൂന്നിലവു പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ചാർളി ഐസക്കിനു നലകിയ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻ പ്രസിഡണ്ട്. യു ഡി എഫിൽ നിന്നും മത്സരിച്ചു വിജയിക്കുകയും യു.ഡി.എഫിനോടൊപ്പം നാളിതു വരെയും പഞ്ചായത്തു മെമ്പറായി പ്രവർത്തിച്ച ആളാണ് ചാർളി ഐസക്. ഇടക്കാലത്തു കേരള കോൺസ് മാണിഗ്രൂപ്പിൽ പ്രവത്തിച്ചുവെങ്കിലും രാജിവച്ച് ഒഴിഞ്ഞിട്ടുമുണ്ട്. ഈ യാഥാർത്ഥ്യം മറച്ചുവച്ച് ചാർളി ഐസക്കിന്റെ വിജയത്തിന്റെ പിതൃത്വം Read More…

pala

ആത്മീയപ്രഭയിൽ ജൂബിലി വർഷാരംഭം

പാലാ : അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഉൾപ്പെടെയുള്ള നിസ്വാർത്ഥമതികളായ അനേകം വലിയ മനുഷ്യരുടെ ആത്മസമർപ്പണമായിരുന്നു പാലാ സെൻറ് തോമസ് കോളേജിന്റെ ഏറ്റവും വലിയ മൂലധനമെന്ന് മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. ത്യാഗോജ്ജ്വലമായ ആ കാലഘട്ടത്തെ അനുസ്മരിച്ചും ലക്ഷ്യബോധത്തോടെയും പ്രതീക്ഷയോടെയും ഭാവിയെ നോക്കിയുമായിരിക്കണം നാം ജൂബിലിയുടെ ദിനങ്ങളെ ആഘോഷ പൂർണ്ണമാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് സ്ഥാപന ദിനത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ Read More…

general

‘മുല്ലപ്പെരിയാറിലുള്ളത് ജലബോംബ്, പുതിയ ഡാം വേണം’: അടിയന്തര പ്രമേയത്തിന് നോട്ടിസ്

മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ. ഡാമിനു സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. വിഷയം സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണ്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ അഞ്ഞൂറോളം പേരുടെ ജീവനാണ് കവർന്നത്. ഒരു ഗ്രാമത്തെ Read More…

general

ലോക മുലയൂട്ടൽ വാരാചരണം

മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് 32 നവംബർ (തുണ്ടിയംകുളം)അംഗനവാടിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശാ വർക്കർ ശ്രീമതി ജെസി ആൻഡ്രൂസ് ബോധവത്കരണ ക്ലാസ് നയിച്ചു,അംഗനവാടി വർക്കർ ശ്രീമതി ശരണ്യ അരുൺ,ഹെൽപ്പർ ശ്രീമതി നിർമ്മല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു

Accident

കാഞ്ഞിരപ്പള്ളിയിൽ 62 വയസുകാരൻ പുഴയിൽ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയിൽ 62 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മങ്ങാട് സ്വദേശി വിജയനെയാണ് അക്കരപ്പള്ളിയ്ക്ക് സമീപമുള്ള കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെൽഡിങ് ജോലിക്കാരനായ വിജയൻ വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. ദിവസവും ചിറ്റാർപുഴയിൽ കുളിക്കാനെത്തിയിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കുളിക്കടവിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴിയാത്രക്കാരാണ് പുഴയിൽ മരിച്ചു കിടക്കുന്ന വിജയനെ കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം കരയ്ക്കെടുത്തു . മൃതദേഹം കിടന്ന ഭാഗത്ത് Read More…

Accident

വാഹനം ഇടിച്ചു വഴിയാത്രക്കാരിയായ വയോധികയ്ക്ക് പരുക്ക്

പാലാ: റോഡിൽ കൂടി നടന്നു പോകുന്നതിനിടെ വാൻ ഇടിച്ചു പരുക്കേറ്റ അതിരമ്പുഴ സ്വദേശിനി ആൻസമ്മ സെബാസ്റ്റ്യൻ (75) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പന്ത്രണ്ടരയോടെ പാലാ – തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപമായിരുന്നു അപകടം. ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Main News

ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും. നേരത്തെ സംസ്ഥാനത്ത് സ്കൂൾ Read More…

general

വയനാട് ദുരന്തം: സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും

കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച 12,200 രൂപയുടെ ചെക്ക് അധ്യാപകരും വിദ്യാർഥികളും ജില്ലാ കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ഹെഡ്മിസ്ട്രസ് റെനിമോൾ ജോസഫ്, അധ്യാപികയായ മാനസ ജെയിംസ്, മാനേജർ ഫാദർ ഫിൽമോൺ കളത്തറ, പി.ടി.എ. പ്രസിഡന്റ് വിനോദ് ലൂക്കോസ് എന്നിവർ വിദ്യാർഥികളോടൊപ്പമെത്തിയാണ് ചെക്ക് കൈമാറിയത്.